മുഹമ്മദ് മദനിയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി
text_fieldsഅന്തരിച്ച കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനിയുടെ മയ്യിത്ത് സൗത്ത് കൊടിയത്തൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിലേക്ക് കൊണ്ടുപോകുന്നു
കൊടിയത്തൂർ (കോഴിക്കോട്): കേരള നദ് വത്തുൽ മുജാഹിദീൻ ജനറൽ സെക്രട്ടറിയും കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റുമായിരുന്ന എം. മുഹമ്മദ് മദനിയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സൗത്ത് കൊടിയത്തൂർ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. ഇന്നലെ വിയോഗവാര്‍ത്ത അറിഞ്ഞത് മുതല്‍ സൗത്ത് കൊടിയത്തൂരിലെ വസതിയിലേക്ക് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ പ്രവാഹമായിരുന്നു. അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയ ജനസാഗരത്തില്‍ പ്രദേശം വീര്‍പ്പുമുട്ടി.
വെള്ളിയാഴ്ച വൈകുന്നേരം 4.30ഓടെ സലഫി മസ്ജിദിന് സമീപം പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് മയ്യിത്ത് നമസ്കാരം നടന്നത്. മകൻ ഷബീർ നേതൃത്വം നൽകി. കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, ആക്ടിങ് സെകട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി, വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, എം.പി. അബ്ദുസ്സമദ്, നൂർ മുഹമ്മദ് നൂരിഷാ, ബാബു സേട്ട്, അഹമ്മദ് കുട്ടി മദനി, അബ്ദുല്ലത്തീഫ് കരിമ്പിലാക്കൽ, ഡോ. കെ.പി. സക്കരിയ, പ്രഫ. എൻ.വി. അബ്ദുറഹിമാൻ, ഡോ. അൻവർ സാദത്ത്, പാലത്ത് അബ്ദുറഹിമാൻ, കുഞ്ഞുമുഹമ്മദ് പറപ്പൂർ, സയ്യിദ് മുഹമ്മദ് ശാക്കിർ, എ.വി. അബ്ദുല്ല, ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ, നേതാക്കളായ പി.എം.എ. സലാം, പി.കെ. ബഷീർ, കെ.പി.എ. മജീദ്, സി.പി. ചെറിയ മുഹമ്മദ്, പി.കെ. ഫിറോസ്, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം അസ്ലം ചെറുവാടി, അഹമ്മദ് ദേവർകോവിൽ എം.എൽ.എ, പി.വി. അൻവർ, പി.എൻ. അബ്ദുല്ലത്തീഫ് മദനി, സി.പി. ഉമർ സുല്ലമി, ടി.കെ. അഷ്റഫ്, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, അബ്ദുൽ മജീദ് സ്വലാഹി, അഹമ്മദ് ദേവർകോവിൽ എം.എൽ.എ, പി.വി. അൻവർ, പി.എൻ. അബ്ദുല്ലത്തീഫ് മദനി, സി.പി. ഉമർ സുല്ലമി, ടി.കെ. അഷ്റഫ്, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, അബ്ദുൽ മജീദ് സ്വലാഹി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.