എ.എം.എം.എ മാറ്റി 'അമ്മ' എന്ന വിളി തിരിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മാലാ പാർവതി
text_fieldsകൊച്ചി: എല്ലാ സംഘടനയിലും മാറ്റം വരുന്നതിന് മുൻപ് അമ്മയിൽ മാറ്റം വന്നതിൽ വളരെയധികം സന്തോഷിക്കുന്നുവെന്ന് നടി മാലാ പാർവതി. ശ്വേതയേയും കുക്കുവിനെയും പിന്നാക്കം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. പക്ഷേ അതിനെയെല്ലാം ചെറുത്തുകൊണ്ട് ഒരു വലിയ മത്സരമാണ് നടന്നത്. ഇനി എ.എം.എം.എ മാറ്റി 'അമ്മ' എന്ന വിളി തിരിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മാലാ പാർവതി പറഞ്ഞു.
വലിയ ആനന്ദമാണ് തോന്നുന്നത്. ശ്വേത പ്രസിഡന്റാകുന്നു, കുക്കു ജനറൽ സെക്രട്ടറിയാകുന്നു. ജോയിന്റ് സെക്രട്ടറിയായി അൻസിബ വരുന്നു. വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയ വരുന്നു. നീന കുറുപ്പ്, സരയു എന്നിവരൊക്കെ ജയിച്ചിരിക്കുന്നു. ചരിത്രത്തിലാദ്യമായിട്ട്, പുരുഷൻമാരുടെ മാത്രം പേരെഴുതിയിരുന്നിടത്ത് എല്ലാ മെയിൻ സീറ്റുകളിലടക്കം എത്രയോ സ്ത്രീകളാണ് നേതൃ നിരയിലേക്ക് വരുന്നത്. വലിയ പ്രതീക്ഷയാണ്.
ഇതൊരിക്കലും സ്ത്രീകളുടെ മാത്രം വിജയമായി പറയില്ല. എല്ലാവർക്കും കാര്യങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കുക്കുവും ശ്വേതയും ജയിച്ചത്. ഇത് വലിയ മാറ്റത്തിന്റെ തുടക്കമായാണ് കാണുന്നത്. ഇതൊരു സ്ത്രീ സൗഹൃദ പാനലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.