മലബാർ പ്ലസ് വൺ സീറ്റ് അവഗണന: ജാമ്യം ലഭിച്ച ഫ്രറ്റേണിറ്റി പ്രവർത്തകർത്തകർക്ക് സ്വീകരണം
text_fieldsകോഴിക്കോട്: മലബാർ പ്ലസ് വൺ സീറ്റ് അവഗണനക്കെതിരെ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച് നാല് ദിവസം റിമാന്‍റിലായിരുന്ന ഫ്രറ്റേണിറ്റി മൂവ്മെന്‍റ് നേതാക്കൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ, ജില്ല ഭാരവാഹികളായ മുജാഹിദ് മേപ്പയൂർ, റഈസ് കുണ്ടുങ്ങൽ, അഫ്നാൻ വേളം, മുബശ്ശിർ ചെറുവണ്ണൂർ, നിദാൽ സിറാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവർക്കെതിരെ 'പൊലീസിനെ അക്രമിച്ച പ്രതികൾ പിടിയിൽ' എന്ന തലക്കെട്ടിൽ കസബ പൊലീസ് വാർത്ത നൽകിയത് വിവാദമായിരുന്നു. ഇതിനെതിരെ ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി രംഗത്തുവരികയും പ്രവർത്തകരെ അപമാനിച്ച പൊലീസിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വൈകീട്ട് അഞ്ച് മണിയോടെ ജയിലിൽ നിന്നിറങ്ങിയ നേതാക്കൾക്ക് സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്‍റ് നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. കസബ പൊലീസിന്‍റെ കള്ളക്കേസിനെയും നുണ പ്രചരണത്തെയും തള്ളിക്കളഞ്ഞാണ് മലബാർ വിദ്യാഭ്യാസ അവകാശ പോരാളികൾക്ക് കോടതി ജാമ്യം അനുവദിച്ചതെന്നും മലബാറിനോടുള്ള വിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബാസിത് താനൂർ, ലബീബ് കായക്കൊടി, ആദിൽ അലി എന്നിവർ സംസാരിച്ചു. ഖയ്യൂം, കെ.എം.സാബിർ അഹ്സൻ, മുനീബ് എലങ്കമൽ, ഷിബിൻ റഹ്മാൻ, നാസിം പൈങ്ങോട്ടായി, ഷാനിദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

