മലയാള ഭാഷ ബിൽ; ജില്ല കോടതികൾവരെ വ്യവഹാരഭാഷ മലയാളമാകും
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കീഴ് കോടതികൾ മുതൽ ജില്ല കോടതികളിൽവരെ വാദവും വിധിന്യായവും മലയാളത്തിലാക്കാൻ മന്ത്രിസഭ യോഗം അംഗീകരിച്ച മലയാള ഭാഷ കരട് ബില്ലിൽ വ്യവസ്ഥ. സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയായി മലയാളത്തെ അംഗീകരിക്കാൻ ലക്ഷ്യമിടുന്നതാണ് ബിൽ.
ഹൈകോടതി അനുമതിയോടെ ഘട്ടംഘട്ടമായുള്ള മാറ്റമാണ് ബില്ലിൽ വ്യവസ്ഥചെയ്യുന്നത്. മലയാള ഭാഷയുടെ വികസനം നിരീക്ഷിക്കാൻ ഡയറക്ടറേറ്റ് സ്ഥാപിക്കും. നിലവിലെ ഡയറക്ടറേറ്റുകളിൽനിന്നും സെക്രട്ടേറിയറ്റിലെ ചില വകുപ്പുകളിൽനിന്നും ഉദ്യോഗസ്ഥരെ ഡെപ്യുട്ടേഷനിൽ മലയാളം ഡയറക്ടറേറ്റിൽ നിയമിക്കാം.
ഇതിലൂടെ സർക്കാറിന് അധിക സാമ്പത്തിക ബാധ്യത വരില്ല. സർക്കാർ ഉത്തരവുകൾ മലയാളത്തിലാക്കാനും വ്യവസ്ഥയുണ്ട്. സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിലെ ബോർഡുകളിൽ മലയാളം നിർബന്ധമാക്കും. ഔദ്യോഗിക ഭാഷ വകുപ്പിനെ പുനർനാമകരണം ചെയ്ത് മലയാള ഭാഷ വികസന വകുപ്പാക്കും. കരട് മന്ത്രിസഭ യോഗം അംഗീകരിച്ചതോടെ നടപ്പു നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

