ഖത്തറിൽ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ചു
text_fieldsതിരുവനന്തപുരം: ഇറാനിൽനിന്ന് മത്സ്യബന്ധനത്തിന് പോയി ഖത്തർ പൊലീസിന്‍റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളിൽ മൂന്നുപേരെ വ്യാഴാഴ്ച വൈകീട്ടോടെ നാട്ടിലെത്തിച്ചു. പൂന്തുറ സ്വദേശികളായ വിജയൻ ക്രിസ്റ്റഫർ (36), അരുൺ (22), അടിമലത്തുറ സ്വദേശി മൈക്കൽ സെൽവദാസൻ (34) എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഇവർ ഉൾപ്പെടെ ആറ് മലയാളികൾ ജൂൺ മൂന്നിനാണ് ഖത്തർ പൊലീസിന്‍റെ പിടിയിലായത്.
ബോട്ട് കാറ്റിൽപ്പെട്ട് ഖത്തർ അതിർത്തിയിൽ പ്രവേശിക്കുകയായിരുന്നു. ഇവരുടെ മോചനത്തിനായി ഖത്തറിലെയും ഇറാനിലെയും ഇന്ത്യൻ എംബസിയുമായി നോർക്ക ബന്ധപ്പെട്ടുവരുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ മൂന്നോടെ ഖത്തറിൽ നിന്ന് മുംബൈയിലെത്തിയ ഇവരെ നോർക്ക െഡവലപ്മെന്‍റ് ഓഫിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സംഘത്തിൽപെട്ട രതീഷ്, സെൽവം എന്നിവർ ആർ.ടി.പി.സി.ആർ പൂർത്തിയാക്കിയതിനെ തുടർന്ന് രണ്ടുദിവസം മുമ്പ് നാട്ടിലെത്തിയിരുന്നു. അവശേഷിക്കുന്ന ബേസിൽ കോവിഡ് ബാധിതനായതിനാൽ ഖത്തറിൽ ക്വാറന്‍റീനിലാണ്. വൈകാതെ ഇയാളെയും നാട്ടിലെത്തിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.