ലൈസന്‍സ് ഇല്ലാതെ വിദേശ റിക്രൂട്ട്മെന്റ്; രണ്ട് സ്ഥാപനങ്ങൾക്ക് പൂട്ട്; സ്ഥാപന ഉടമ അറസ്റ്റിൽ
text_fieldsകൊച്ചി: നഗരത്തിൽ നടത്തിയ രണ്ടുസ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഒരു സ്ഥാപനത്തിന്റെ ഉടമ അറസ്റ്റിലുമായി. സിറ്റി പൊലീസും കൊച്ചി പ്രൊട്ടക്ഷന്‍ ഓഫ് എമിഗ്രന്റും ചേർന്ന് രണ്ടുദിവസം നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാതെ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി നടപടിയെടുത്തത്.
ഇടപ്പള്ളി ലുലുമാളിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഭുവനേശ്വരി ഇന്‍ഫോടെക് ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി, എറണാകുളം പള്ളിമുക്കില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ എതിർവശത്ത് പ്രവര്‍ത്തിച്ച ഇന്നോവേറ്റിവ് ഇന്റർനാഷനല്‍ റെവലൂഷൻ എന്നീ സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. ഭുവനേശ്വരി എന്ന സ്ഥാപനത്തിന്റെ ഉടമ കാസർകോട് കൊളത്തൂര്‍ വരിക്കുളം വീട്ടില്‍ പ്രദീപ് കുമാറിനെയാണ് (42) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പരിശോധനയിൽ ഇടപ്പള്ളിയിലെ സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് വിദേശ റിക്രൂട്ട്മെന്റ് നടത്തിയിരുന്നതെന്ന് കണ്ടെത്തി. പ്രധാനമായും പോളണ്ട്, യുക്രൈന്, അസര്ബൈജാന്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു ഇവർ റിക്രൂട്ട്മെന്റ് നടത്തിയിരുന്നത്. പണം വാങ്ങി തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.