മാനന്തവാടിയിൽ മരത്തിൽനിന്ന് വീണ് വഴിക്കടവ് സ്വദേശി മരിച്ചു
text_fieldsഎടക്കര: സ്കൂൾ വളപ്പിലെ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ വീണ് വഴിക്കടവ് സ്വദേശിയായ യുവാവ് മാനന്തവാടിയിൽ മരിച്ചു. വഴിക്കടവ് മരുത കുന്നുമ്മൽപ്പൊട്ടി കുമ്പളക്കുഴിയൻ മുഹമ്മദ് റാഫിയാണ് (34) മരിച്ചത്. വയനാട് മാനന്തവാടി നീർവാരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.
ഗ്രൗണ്ടിലുള്ള വാകമരത്തിന്റെ ചില്ലകൾ വെട്ടിമാറ്റുന്നതിനിടെ ചില്ല ഒടിഞ്ഞ് റാഫി വീഴുകയായിരുന്നു. ഉടനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നാട്ടുകാർക്കൊപ്പം സ്‌കൂളിന്റെ ചുറ്റുമതിൽ നിർമാണത്തിനെത്തിയതായിരുന്നു റാഫി. മതിൽ നിർമാണ ജോലിക്കുശേഷം മരക്കൊമ്പ് വെട്ടാൻ മരത്തിൽ കയറിയതായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം വ്യാഴാഴ്ച കുന്നുമ്മൽപ്പൊട്ടിയിലെ വീട്ടിലെത്തിക്കും. മാതാവ്: ഫാത്തിമ. ഭാര്യ: തസ്നിയ ഷെറിൻ. മകൾ: നൂഹ അസ്മി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.