വസ്തു ബ്രോക്കറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ നിലയിൽ; നാലുപേർ കസ്റ്റഡിയിൽ
text_fieldsചാലക്കുടി: വസ്തു ബ്രോക്കറെ തട്ടിക്കൊണ്ടുപോയി കന്യാസ്ത്രീ മഠത്തിെൻറ ഒഴിഞ്ഞ കെട്ടിടത്തിൽ വെച്ച് കൊലപ്പെടുത്തി. അങ്കമാലി നായത്തോട് വീരമ്പറമ്പില് വീട്ടില്‍ രാജീവിനെയാണ് (46) പരിയാരം തവളപ്പാറയിലെ പഴയ കന്യാസ്ത്രീ മഠത്തിെൻറ കെട്ടിടത്തില്‍ കൊലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ നാലുപേരെ ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച 11ഒാടെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ചാലക്കുടി ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദിന് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കന്യാസ്ത്രീ മഠത്തിനുള്ളിൽ പിന്നിലെ ഇടനാഴിയില്‍ കൈകള്‍ തുണി ഉപയോഗിച്ച് പിന്നിലേക്ക് കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊന്നനിലയില്‍ നഗ്നമായാണ് മൃതദേഹം കണ്ടത്. കെട്ടിടത്തിന് അര കിലോ മീറ്റര്‍ അകലെ താമസിക്കുന്ന വീട്ടില്‍നിന്ന് ഇയാളെ ആക്രമികള്‍ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിെൻറ പ്രാഥമിക വിവരം. വസ്തുസംബന്ധമായ വൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
ഇയാള്‍ താമസിക്കുന്ന വീട്ടില്‍നിന്ന് രാവിലെ ആറോടെയാണ് ആക്രമികള്‍ ഇയാളെ പിടികൂടിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ജാതിത്തോട്ടത്തിന് നടുവിലെ വീടായതിനാല്‍ സംഭവം പുറത്തറിഞ്ഞിരുന്നില്ല. ബലപ്രയോഗം നടന്നതിെൻറ സൂചനയെന്നോണം ബൈക്ക് തട്ടിമറിഞ്ഞ നിലയിലാണ്. ഇയാളുടെയും ആക്രമികളുടെയും ചെരിപ്പുകളും ചിതറിക്കിടന്നു. ആലുവയിലെ എസ്.ഡി കന്യാസ്ത്രീ സംഘത്തിെൻറ വകയാണ് കെട്ടിടം. നാലുവര്‍ഷമായി ആരും താമസമില്ല.
ബ്രോക്കറാണെങ്കിലും ജാതിത്തോട്ടങ്ങള്‍ ഉടമകളില്‍നിന്ന് കരാർ വിളിച്ചെടുത്ത് ജാതിക്കായകള്‍ ശേഖരിച്ച് വില്പന നടത്തുന്നതാണ് ഇയാളുടെ പ്രധാന ജോലി. പരിയാരത്ത് ഒരു അമേരിക്കന്‍ പ്രവാസിയുടെ ജാതിത്തോട്ടം ഇയാള്‍ കരാറെടുത്തിരുന്നു. അതിനായി ജാതിത്തോട്ടത്തിലെ വീടിനുള്ളില്‍ കുറച്ചുനാളുകളായി താമസിച്ചുവരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാളും ചിലരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായും ഉന്തും തള്ളും നടന്നതായും പറയപ്പെടുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിയുമുണ്ടായിരുന്നേത്ര.
തൃശൂര്‍ റൂറല്‍ എസ്.പി യതീഷ് ചന്ദ്ര, ചാലക്കുടി ഡിവൈ.എസ്.പി പി.എ. ഷാഹുല്‍ ഹമീദ്, സി.ഐ ഷാജു, എസ്.ഐ ജയേഷ് ബാലന് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. രാജീവിെൻറ മക്കൾ: അഖിൽ, അഖില. മാതാവ്: രാജമ്മ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.