മനുഷ്യനിർമിത ദുരന്തങ്ങൾക്കുനേരെ കണ്ണും ചെവിയും പൊത്താനാവില്ല -ഹൈകോടതി
text_fieldsകൊച്ചി: പ്രകൃതിയുടെ പേരിലുള്ള മനുഷ്യനിർമിത ദുരന്തങ്ങൾക്കുനേരെ കണ്ണും ചെവിയും പൊത്താനാവില്ലെന്ന് ഹൈകോടതി. വനം കൈയേറ്റവും വനനശീകരണവും വിവേചനരഹിതമായ ഖനനവും മറ്റു പ്രകൃതി ചൂഷണങ്ങളുമാണ് പ്രകൃതിക്ഷോഭത്തിന് കാരണമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ പുനർനിർമാണത്തെക്കുറിച്ചും സുസ്ഥിര ബദൽ വികസനത്തെക്കുറിച്ചും നിയമനിർമാതാക്കളും സർക്കാറും ഉണർന്നു ചിന്തിക്കേണ്ട സമയമായെന്നും കോടതി നിരീക്ഷിച്ചു. അനധികൃത ഖനനം നടത്തിവന്ന കമ്പനി 10ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന ഉത്തരവിലാണ് ഇൗ നിരീക്ഷണം.
നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമത്തിെൻറ അടിസ്ഥാനത്തിൽ സ്റ്റോപ് മെമ്മോ നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡ് എന്ന കമ്പനി അപ്പീൽ ഹരജിയുമായി കോടതിയെ സമീപിച്ചത്. സംസ്ഥാനതല പരിസ്ഥിതി ആഘാതപഠന അതോറിറ്റി (എസ്.ഇ.െഎ.എ.എ) നിലവിലില്ലാതിരുന്നതിനാൽ അനുമതി തേടാനായില്ല. മറ്റു വകുപ്പ്തല അനുമതികളോടെയാണ് കുഴിമണ്ണ് ഖനനം നടത്തിയിരുന്നതെന്നും കമ്പനി വാദിച്ചു.
സംസ്ഥാന അതോറിറ്റി നിലവിലിെല്ലങ്കിൽ കേന്ദ്ര അതോറിറ്റിയെ സമീപിക്കണമായിരുന്നെന്ന് കോടതി വ്യക്തമാക്കി. 2015നാണ് എസ്.ഇ.െഎ.എ.എ അനുമതിക്ക് കമ്പനി അപേക്ഷിച്ചതെന്ന് കാണുന്നു. 2008 മുതൽ ഖനനം നടക്കുന്നുണ്ട്. അതിനാൽ, പാരിസ്ഥിതികാനുമതിയില്ലാതെയായിരുന്നു പ്രവർത്തനമെന്ന് വ്യക്തം. അനധികൃത ഖനനം തടയാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥരാകെട്ട നിയമലംഘനം നടത്തി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടിക്ക് അലംഭാവം കാട്ടി.
പ്രദേശത്തെ ജലലഭ്യത കുറയുകയും പരിസ്ഥിതി നാശം ഉണ്ടാവുകയും ചെയ്തിട്ടും നടപടിയുണ്ടായില്ല. പരിസ്ഥിതിക്കും ജീവനും അപകടമുണ്ടാക്കുമെന്ന പഠന റിപ്പോർട്ടുപോലും പൂഴ്ത്തി. മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുപോലും അറിഞ്ഞിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മാറിവരുന്ന സർക്കാറുകൾ ഇക്കാര്യത്തിൽ പുലർത്തുന്ന നിഷ്ക്രിയത കണ്ടില്ലെന്ന് നടിക്കാനാവില്ല.
എസ്.ഇ.െഎ.എ.എ നിലവിൽവന്ന സാഹചര്യത്തിൽ കമ്പനിയുടെ അനുമതി അപേക്ഷ പുനഃപരിശോധിക്കുമെന്ന സർക്കാർ വാദം അമ്പരപ്പിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തി തുടർന്നുവന്ന ഖനനത്തിനെതിരെ നടപടിയില്ലാതെ അവർക്ക് പാരിസ്ഥിതികാനുമതി ലഭിക്കാനുള്ള പുനഃപരിശോധനയെക്കുറിച്ചാണ് സർക്കാർ പറയുന്നത്. ഇത് പാഴ്വേലയാെണന്നു കോടതി വ്യക്തമാക്കി.
10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ ഉത്തരവ്
കൊച്ചി: പാരിസ്ഥിതികാനുമതിയില്ലാതെ ഖനനം നടത്തുന്നതിനിടെ പൊലീസ് സംരക്ഷണംതേടി ഹരജിനൽകി അനുകൂല ഉത്തരവ് സമ്പാദിച്ച കമ്പനി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ ഹൈകോടതി ഉത്തരവ്. തിരുവനന്തപുരത്തെ വെയ്ലൂർ വില്ലേജ് മേഖലയിലുൾപ്പെടെ ഖനനം നടത്തുന്ന ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡ് കമ്പനിക്കെതിരെയാണ് ഉത്തരവ്. കോടതി നടപടികളുടെ ഗുരുതര ദുരുപയോഗമാണ് കമ്പനി നടത്തിയതെന്നു വിലയിരുത്തിയ ഡിവിഷൻ ബെഞ്ച് രണ്ടുമാസത്തിനകം ദുരിതാശ്വാസ നിധിയിലേക്ക് പണംനൽകാൻ നിർദേശിച്ചു. പാരിസ്ഥിതികാനുമതിയില്ലാതെയാണ് 2008 മുതൽ കമ്പനി ഖനനം നടത്തുന്നതെന്ന് കോടതി വിലയിരുത്തി.
പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ലംഘിച്ചിട്ടുണ്ട്. പരിസ്ഥിതി നഷ്ടമുണ്ടാക്കി ഇത്രയുംനാൾ അനധികൃത ഖനനത്തിലൂടെ കമ്പനി സമ്പാദിച്ച പണം തിരിച്ചുപിടിക്കണം. നഷ്ടത്തിെൻറ കണക്കെടുപ്പിനു മൈനിങ് ജിയോളജി മേഖല കൺട്രോളറുടെ ഒാഫിസിൽനിന്ന് രണ്ടുപേരെ ചുമതലപ്പെടുത്തി അവരുടെ നേതൃത്വത്തിൽ സംഘത്തെ നിയോഗിക്കണം. പരിശോധനക്ക് ആവശ്യമെങ്കിൽ പൊലീസ് സഹായത്തോടെ കലക്ടർക്ക് സ്ഥലം ഏറ്റെടുക്കാം. മണ്ണെടുത്തുകുഴിഞ്ഞ ഭാഗം നികത്തുകയും േവണം. നഷ്ടം കണക്കാക്കി ഇൗടാേക്കണ്ട തുകക്ക് പുറമെയാണ് ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം അടക്കേണ്ടത്. പൊലീസ് സംരക്ഷണത്തിന് സിംഗിൾബെഞ്ച് അനുമതി ലഭിച്ച 2013 ഒാക്ടോബർ ഏഴുമുതലുള്ള 12ശതമാനം പലിശയും ഇതോടൊപ്പം അടക്കണം.
രണ്ടുമാസത്തിനകം തുക നൽകണമെന്ന് നിർദേശിച്ച കോടതി ഉത്തരവ് പാലിക്കാത്തപക്ഷം ഇവരുടെ സ്വത്തുവകകളിൽനിന്ന് തുക ജപ്തിനടപടികളിലൂടെ ഇൗടാക്കാൻ കലക്ടറെ ചുമതലപ്പെടുത്തി. അനധികൃത പ്രവർത്തനം തുടർന്നുകൊണ്ടുപോകാൻ പലവിധ ഹരജികൾ പല അഭിഭാഷകർ മുഖേന നൽകിയ കമ്പനി ബോധപൂർവം കോടതിനടപടികളെ ദുരുപയോഗം ചെയ്തതായും ഡിവിഷൻബെഞ്ച് നിരീക്ഷിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്ന ഹരജിയിലുൾപ്പെടെ കമ്പനി പ്രവർത്തനം ചോദ്യംചെയ്യുന്ന സംഘടനകളെയോ വ്യക്തികെളേയാ എതിർകക്ഷികളാക്കിയിരുന്നില്ല. അതിനാൽ, സിംഗിൾബെഞ്ചിന് അവരുടെ വാദംകേൾക്കാൻ അവസരമുണ്ടായില്ല. അവർക്ക് കോടതിയെ സമീപിക്കേണ്ടതായും വന്നു. ഇൗ സാഹചര്യത്തിൽ 10,000 രൂപ വീതം 12 ശതമാനം പലിശകൂടി ചേർത്ത് കോടതിച്ചെലവായി ഇവർക്ക് അനുവദിക്കാനും കോടതി നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.