മണ്ഡല-മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു
text_fieldsശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമല നട അടച്ചു. പന്തളം രാജപ്രതിനിധി രാജരാജ വർമയുടെ ദർശനത്തോടെ തിങ്കളാഴ്ച രാവിലെ 6.30നാണ് നട അടച്ചത്.
പുലർെച്ച അഞ്ചിന് നട തുറന്നശേഷം കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടന്നു. തിരുവാഭരണ സംഘം തിരുവാഭരണ പേടകങ്ങളുമായി അയ്യനെ വണങ്ങി പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചു. രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പദർശനം നടത്തി. ശേഷം മേൽശാന്തി അരുൺകുമാർ നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ യോഗദണ്ഡും അണിയിച്ചു.
ഹരിവരാസനം ചൊല്ലി വിളക്കുകളണച്ച് മേൽശാന്തി ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ച് താക്കോൽക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. പതിനെട്ടാംപടിയിറങ്ങി ദേവസ്വം പ്രതിനിധികളുടെയും മേൽശാന്തിയുടെയും സാന്നിധ്യത്തിൽ രാജപ്രതിനിധി താക്കോൽക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ബിജു വി. നാഥിന് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.