മണിയാർ ഡാമിന് ഗുരുതര തകരാർ; പരിഹരിച്ചില്ലെങ്കിൽ വൻ ദുരന്തമെന്ന് ജലസേചന വകുപ്പ്
text_fieldsപത്തനംതിട്ട: പമ്പയുടെ ൈകവഴിയായ കക്കാട്ടാറ്റിലെ മണിയാർ ഡാമിന് ഗുരുതരബലക്ഷയമെന്ന് കണ്ടെത്തൽ. ഡാമിെൻറ സംരക്ഷണ ഭിത്തികൾ, ഷട്ടറുകൾക്ക് താഴെ വെള്ളം ഒഴുകുന്ന ഭാഗം എന്നിവിടങ്ങൾ പൊളിഞ്ഞ നിലയിലാണ്. ഷട്ടറുകൾക്കും ബലക്ഷയമുണ്ട്.
ജലസേചന വകുപ്പിെൻറ ചീഫ് എൻജിനീയർ ശനിയാഴ്ച ഡാം പരിശോധിച്ച് ഗുരുതരതകരാറുകൾ ഉള്ളതായി സ്ഥിരീകരിച്ചു. നിലവിൽ അപകട ഭീഷണിയില്ലെന്നും തകരാർ ഉടൻ പരിഹരിച്ചില്ലെങ്കിൽ അപകടത്തിന് സാധ്യതയുണ്ടെന്നും ചീഫ് എൻജിനീയർ പറഞ്ഞു.
അണക്കെട്ടിലെ രണ്ടാം ഷട്ടറിെൻറ താഴ്ഭാഗത്ത് വലിയ തോതിൽ കോൺക്രീറ്റ് അടർന്നുപോയിട്ടുണ്ട്. വലതുകരയിലെ ഒന്നാം നമ്പർ ഷട്ടറിെൻറ താഴ്ഭാഗത്തും കോൺക്രീറ്റ് അടർന്നിട്ടുണ്ട്. ഇതിലൂടെ വെള്ളം ചോരുന്നുമുണ്ട്. വീണ്ടും വെള്ളം കുത്തിയൊലിച്ചാൽ ശേഷിക്കുന്ന ഭാഗവും തകരുന്ന സ്ഥിതിയിലാണ്. മൂന്നും നാലും ഷട്ടറുകള്‍ക്ക് താഴെയുള്ള കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നിട്ടുണ്ട്.
കാർബോറാണ്ടം ൈവദ്യുതി പദ്ധതിയുടെ ഭാഗമാണ് മണിയാർ ഡാം. 12 മെഗ വാട്ട് ൈവദ്യുതിയാണ് ഇവിടുത്തെ ഉൽപാദന ശേഷി. പമ്പാ ജലസേചന പദ്ധതിക്കായി 1961ലാണ് ഡാം നിർമിച്ചത്. 1995 മുതൽ വൈദ്യുതി ഉൽപാദനവും തുടങ്ങുകയായിരുന്നു. ആഗസ്റ്റ് 15ന് അണക്കെട്ട് കവിഞ്ഞ് വെള്ളം ഒഴുകിയിരുന്നു. അഞ്ചു ഷട്ടറുള്ളതിൽ നാലെണ്ണം തുറന്നുവിട്ടു. ഒരു ഷട്ടർ തുറക്കാൻ കഴിയാത്ത നിലയിലാണ്. തുറന്നവ ഇപ്പോഴും പൂർണമായും അടച്ചിട്ടില്ല. ഡാമിന് തകർച്ച സംഭവിച്ചാൽ മണിയാർ മുതൽ പൂവത്തുംമൂടുവരെ കക്കാട്ടാറിെൻറ തീരത്തും പൂവത്തുംമൂട് മുതൽ കുട്ടനാടുവരെ പമ്പയാർ ഒഴുകുന്ന വഴികളിലുള്ളവരെയും വെള്ളത്തിലാഴ്ത്തും.
ശബരിഗിരി, കക്കാട് പദ്ധതികളിലും കാരിക്കയം, അള്ളുങ്കൽ എന്നീ സ്വകാര്യ പദ്ധതികളിലും വൈദ്യുതി ഉൽപാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമാണ് മണിയാറിൽ സംഭരിക്കുന്നത്. 31.5 മീറ്ററാണ് ഡാമിെൻറ ജലസംഭരണ ശേഷി. രണ്ടു കി.മീ. വ്യാപിച്ചു കിടക്കുന്നതാണ് വൃഷ്ടിപ്രദേശം.
സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുതി പദ്ധതിയാണ് മണിയാറിലേത്. വിള്ളലുകൾ ഇപ്പോഴുണ്ടായതെല്ലന്നും കുറേനാളായി കണ്ടുതുടങ്ങിയതാണെന്നും സമീപവാസികൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.