മണ്ണാർക്കാട് സ്ഥാനാർഥിയെ നിർദേശിച്ച് അതിരൂപത
text_fieldsകോട്ടയം: ഇടതുരാഷ്ട്രീയത്തിൽ ഇടപെട്ട് ക്രൈസ്തവ സഭാധ്യക്ഷന്മാർ. സി.പി.െഎ മത്സരിക്കുന്ന മണ്ണാർകാട് സമുദായ അംഗമായ െഎസക് വർഗീസിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് അതിരൂപത ബിഷപ്പ് ജേക്കബ് മനത്തോടത്ത് സി.പി.െഎ സംസ്ഥാന സെ ക്രട്ടറി കാനം രാേജന്ദ്രന്‍ കത്ത് നൽകി. കഞ്ചിക്കോടുളള വ്യവസായി ആണ് െഎസക് വർഗീസ്. സി.പി.എമ്മിെൻറ പ്രവാസി സംഘടനയുമായി ബന്ധപ്പെട്ടാണ് പ്രവർത്തനം. െഎസക് വർഗീസിന് തങ്ങളുടെ പിന്തുണ ലഭിക്കുമെന്നും അതു വഴി വിജയ സാധ്യത ഉണ്ടെന്നും കത്തിൽ പറയുന്നു.
കത്ത് അയച്ച കാര്യം ശരിവെച്ച ബിഷപ്പ് ഇതു സംബന്ധിച്ച് കൂടുതൽ പ്രതികരണത്തിനില്ലെന്നും മാധ്യമത്തോടു പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൽ ജോസ് കെ.മാണിയുടെയും ക്രൈസ്തവ സഭകളുടെയും പിന്തുണ ലഭിച്ചതാണ് കാരണമെന്ന അവകാശ വാദത്തിനു പിന്നാലെയാണ് ഇത്തരം ഇടപെടലുകൾ. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിലും സഭക്ക് താൽപര്യമുള്ള സ്ഥാനാർഥികളെ അറിയിച്ചതായി പറയുന്നുണ്ട്. നേരത്തേ സഭക്ക് താൽപര്യമുള്ളവരെ മനസ്സിലാകുംവിധം ഇടയലേഖനങ്ങൾ ഇറക്കുന്ന രീതി ഉണ്ടായിരുന്നു. മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണമെന്ന് തെരഞ്ഞെടുപ്പുകാലത്ത് ആഹ്വാനം ചെയ്തിരുന്ന രീതിയും ഉണ്ടായിരുന്നു. സർക്കാറിൽനിന്ന് ഉണ്ടായത് ഗുണമോ ദോഷമോ എന്ന് വിവരിച്ച ശേഷമായിരിക്കും ആഹ്വാനമെന്നതിനാൽ കാര്യങ്ങൾ വ്യക്തമാവുകയും ചെയ്യും. ഈ കീഴ്വഴക്കം മറികടന്നാണ് കുടിയേറ്റക്കാർ കൂടുതലുള്ള മണ്ണാർക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിത്വത്തിന് ബി ഷപ് രേഖാമൂലം കത്ത് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടപെടരുതെന്ന് ഇടുക്കി അതിരൂപത വൈദികർക്ക് കർശന നിർദേശം നൽകി കത്തയച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ പരസ്യ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കരുതെന്നും തെരഞ്ഞെടുപ്പ് പൊതുവേദികളിൽ പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ട് രൂപതയിലെ 187 വൈദികരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ബിഷപ് ജോൺ നെല്ലിക്കുന്നേലാണ് സർക്കുലർ അയച്ചത്. ഒരുപാര്ട്ടിെയയും അനുകൂലിച്ചോ പ്രതികൂലിച്ചോ സഭ നിലപാടെടുക്കില്ലെന്ന് ലത്തീന്‍ സഭാധ്യക്ഷന് ആര്‍ച് ബിഷപ് ഡോ. എം. സൂസപാക്യവും പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിൽ സഭ നേരിട്ട് ഇടപെടുന്നതിൽ ഒരുവിഭാഗം വൈദികരും വിശ്വാസികളും എതിർപ്പ് ഉയർത്തിയിട്ടുമുണ്ട്. കത്ത് പുറത്ത് വന്നതിൽ യു.ഡി.എഫ് കേന്ദ്രങ്ങളിൽ അമ്പരപ്പും ആശങ്കയുമുളവാക്കിയിട്ടുണ്ട്. 2016ലെ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിച്ച എട്ട് മണ്ഡലം സഭ സഹായത്തിൽ പിടിച്ചെടുക്കാമെന്നാണ് ഇടതുനേതാക്കൾ വിലയിരുത്തുന്നത്. മഞ്ചേശ്വരം, അഴീക്കോട്, കണ്ണൂർ, കുറ്റ്യാടി, പെരിന്തൽമണ്ണ, മങ്കട, വടക്കാഞ്ചേരി, കുന്നത്തുനാട് എന്നിവ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.