മരട് പൊളിക്കൽ: ഫ്ലാറ്റ് നിർമാതാക്കളുടെ സ്ഥാവരവസ്തുക്കള്‍ ലേലം ചെയ്യും
text_fieldsകൊച്ചി: മരടിൽ പൊളിച്ചുമാറ്റിയ ഫ്ലാറ്റുകളുടെ ഉടമകൾക്ക് രണ്ടുവർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് ജപ്തി ചെയ്ത ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റിന്റെ നിർമാതാക്കളുടെ സ്ഥാവരവസ്തുക്കള്‍ ലേലം ചെയ്യാനൊരുങ്ങി സർക്കാർ.
ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപേഴ്സ് ഉടമ സാനി ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവരവസ്തുക്കളാണ് ലേലം ചെയ്യുന്നത്. സുപ്രീംകോടതി വിധി പ്രകാരം സർക്കാറിനും ഫ്ലാറ്റ് ഉടമകൾക്ക് 42.62 കോടിയോളം രൂപ നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. ജനുവരി 20ന് 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് പരസ്യ ലേലം.
പാതി നിർമാണം പൂർത്തിയായ വില്ലകളും ഫ്ലാറ്റുകളുമുൾപ്പെടെ കാക്കനാട് വില്ലേജിൽ രജിസ്റ്റർ ചെയ്ത 12 ഭൂമിയും കെട്ടിടങ്ങളുമാണ് ലേലത്തിന് വെച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.