അന്തിമഘട്ട പരിശോധന തുടങ്ങി; ഇനി സ്ഫോടനം
text_fieldsകൊച്ചി: സുപ്രീംകോടതി വിധിയെത്തുടർന്ന് ശനി, ഞായർ ദിവസങ്ങളിലായി പൊളിക്കുന്ന മര ടിലെ നാല് ഫ്ലാറ്റിലും സ്ഫോടകവസ്തുക്കൾ നിറക്കുന്ന ജോലി പൂർത്തിയായി. വ്യാഴം, വെള ്ളി ദിവസങ്ങളിലായി അന്തിമഘട്ട പരിശോധന നടത്തും. തങ്ങൾ പൊളിക്കാൻ ഏറ്റെടുത്ത മൂന്ന് ഫ്ലാറ്റും സ്ഫോടനത്തിന് പൂർണസജ്ജമായതായി എഡിഫെസ് കമ്പനിയുടെയും ഇവരുടെ ദക്ഷ ിണാഫ്രിക്കൻ പങ്കാളി ജെറ്റ് ഡിമോളിഷൻസിെൻറയും പ്രതിനിധികൾ വാർത്തസമ്മേളനത്തി ൽ പറഞ്ഞു.
ഗോൾഡൻ കായലോരം, എച്ച്.ടു.ഒ ഹോളിഫെയ്ത്ത്, ജെയിൻ കോറൽകോവ് ഫ്ലാറ്റുക ളാണ് 1.70 കോടിയുടെ കരാർ പ്രകാരം എഡിഫെസ് എൻജിനീയറിങ് കമ്പനി പൊളിക്കുന്നത്. ആൽഫ സെറീൻ ഫ്ലാറ്റ് വിജയ് സ്റ്റീൽസ് എന്ന കമ്പനിയാണ് പൊളിക്കുന്നത്. ശനിയാഴ്ച രാവിലെ 11ന് എച്ച്.ടു.ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയമാണ് ആദ്യം പൊളിക്കുക. ഗോൾഡൻ കായലോരത്തിൽ സ്ഫോടകവസ്തു നിറക്കുന്ന ജോലി ബുധനാഴ്ച ഉച്ചക്ക് 12ഓടെ പൂർത്തിയായി. പൊളിക്കലിെൻറ മേൽനോട്ട ചുമതലയുള്ള സബ്കലക്ടർ സ്നേഹിൽകുമാർ സിങ് സ്ഥലത്തെത്തി അവസാനവട്ട വിലയിരുത്തൽ നടത്തി.
മുൻ നിശ്ചയിച്ച സമയക്രമമനുസരിച്ചുതന്നെ നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കുമെന്ന് ജെറ്റ് ഡിമോളിഷൻസ് മാനേജിങ് ഡയറക്ടർ ജോ ബ്രിങ്ക്മാൻ, എഡിഫെസ് പാർട്ണർ ഉൽകർഷ് മേത്ത എന്നിവർ പറഞ്ഞു. ഒരുവിധ പ്രത്യാഘാതങ്ങളുമില്ലാതെ വിജയകരമായി സ്ഫോടനം നടത്താമെന്നതിൽ തങ്ങൾക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്ക് അവശിഷ്ടം പതിക്കാനുള്ള സാധ്യതകൾ പരമാവധി ഇല്ലാതാക്കിയിട്ടുണ്ട്.
സ്ഫോടനത്തിന് മുന്നോടിയായി വിവിധ തലങ്ങളിൽ ഓഡിറ്റ് നടത്തിയിരുന്നു. സമീപത്തെ വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും സ്ട്രക്ചറൽ ഓഡിറ്റായിരുന്നു പ്രധാനം. സ്ഫോടനത്തെത്തുടർന്ന് ഇവക്ക് എന്തെങ്കിലും കേടുപാട് സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ ഫ്ലാറ്റുകൾ പൊളിച്ചതിന് ശേഷം വീണ്ടും പരിശോധന നടത്തുമെന്നും എഡിഫെസ് കമ്പനി അധികൃതർ അറിയിച്ചു. പ്രോജക്ട് മേധാവി കെവിൻ സ്മിത്ത്, സുരക്ഷാ വിഭാഗം മേധാവി മാർട്ടിനോസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഫ്ലാറ്റുകൾ തകർക്കുന്നത് ഇങ്ങനെ
കൊച്ചി: നാലിനം സ്ഫോടക വസ്തുക്കൾ വയർ മുഖേന 100 മീറ്റർ അകലെയുള്ള കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുകയും ഇവിടെയുള്ള എക്സ്പ്ലോഡർ എന്ന ഉപകരണം പ്രവർത്തിപ്പിച്ച് ഡിറ്റണേറ്ററുകളിലൂടെ വൈദ്യുതി പ്രവഹിപ്പിച്ച് കെട്ടിടങ്ങളിൽ സ്ഫോടനം നടത്തുകയുമാണ് ചെയ്യുന്നത്. ഡിറ്റണേറ്ററുകൾ വഴിയുള്ള വൈദ്യുതി പ്രവാഹം ഇരുവയറുകളിലൂടെ സ്േഫാടകവസ്തുവിലെത്തിയാണ് പൊട്ടിത്തെറിക്കുക. പൂർണമായും പൊട്ടുന്നു എന്ന് ഉറപ്പാക്കാനാണ് ഈ രീതി.
സൂപ്പർ പവർ 90 എന്ന എമൽഷൻ, ഉഗ്രശേഷിയുള്ള സ്േഫാടകവസ്തുക്കളിൽ വേഗത്തിൽ തീപിടിപ്പിക്കാൻ സഹായിക്കുന്ന ഡിറ്റണേറ്റിങ് ഫ്യൂസ്, സ്ഫോടന സമയം ക്രമീകരിക്കാവുന്ന ഡിലേ ഇലക്ട്രിക് ഡിറ്റണേറ്ററുകൾ എന്നിവയാണ് മരടിലെ ഫ്ലാറ്റുകളിൽ ഉപയോഗിക്കുന്ന പ്രധാന സ്ഫോടക വസ്തുക്കൾ.
സ്ഫോടനം നിയന്ത്രിക്കാൻ കൺട്രോൾ റൂമിൽ അഞ്ചുപേരുണ്ടാകും. ഡിറ്റണേറ്ററുകളിലേക്ക് വൈദ്യുതി കടത്തിവിടുന്ന സ്വിച്ചായി ഉപയോഗിക്കുന്ന ഉപകരണമാണ് ബ്ലാസ്റ്റിങ് എക്സ്പ്ലോഡർ. സ്ഫോടനത്തിനുള്ള സിഗ്നൽ ലഭിക്കുേമ്പാൾ ഈ ഉപകരണത്തിലെ സ്വിച്ചാണ് അമർത്തുക.
ദക്ഷിണാഫ്രിക്കയിലെ അനുഭവം
കൊച്ചി: കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്കയിൽ 108 മീറ്റർ ഉയരമുള്ള കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ സുരക്ഷിതമായി തകർത്ത അനുഭവം ചൂണ്ടിക്കാട്ടിയാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് വെല്ലുവിളിയല്ലെന്ന് പൊളിക്കാൻ ചുമതലപ്പെടുത്തിയ കമ്പനി പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ കെട്ടിടത്തിന് ആറ് മീറ്റർ മാത്രം അകലെ ഗ്ലാസുകൊണ്ട് പൊതിഞ്ഞ മറ്റൊരു കെട്ടിടമുണ്ടായിരുന്നു.
എന്നാൽ, ഇവയുടെ ചില്ലുകൾക്ക് ചെറിയൊരു പൊട്ടൽപോലും സംഭവിച്ചില്ലത്രെ. ഇവിടെ പൊളിക്കുന്ന ഫ്ലാറ്റിെൻറ പരമാവധി ഉയരം 68 മീറ്ററാണ്. അതുകൊണ്ടുതന്നെ കാര്യമായ വെല്ലുവിളികളൊന്നും ഇവിടെ ഇല്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.