എന്തു ചെയ്യുമെന്നറിയാതെ മരട് ഫ്ലാറ്റുകാർ
text_fieldsനെട്ടൂർ: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവ് ഈ മാസം 20നകം നടപ്പാക്കി റിപ് പോർട്ട് നൽകാനുള്ള സുപ്രീംകോടതി നിർദേശമറിഞ്ഞ് ആശങ്കയുടെ നടുക്കടലിൽ താമസക്കാർ . നേരത്തേ രണ്ട് റിട്ട് ഹരജികൾ നൽകിയിരുന്നത് തള്ളിയതിനുപുറമെ കോടതി ഉത്തരവ് ഉടൻ ന ടപ്പാക്കാൻ അന്ത്യശാസനവും പുറപ്പെടുവിച്ചതോടെ കുടുംബങ്ങൾക്ക് നിയമവഴി തേടാനുള്ള അവസാന പ്രതീക്ഷയും ഇല്ലാതായി.
നെട്ടൂരിലെ ആൽഫ വെഞ്ചേഴ്സ്, ജയിൻ ഹൗസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത്, കണ്ണാടിക്കാട് ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾക്കാണ് ഉത്തരവ് ബാധകം. നാല് ഫ്ലാറ്റിലുമായി താമസിക്കുന്ന ഏകദേശം 350 കുടുംബങ്ങളെ കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കും. ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ 30 കോടിയോളം രൂപ െചലവാകുമെന്നാണ് കണക്ക്.
അതിനിടെ, മരട് നഗരസഭ സെക്രട്ടറി സുഭാഷിനെ ഏലൂർ നഗരസഭയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. പകരക്കാരനായെത്തിയ കൂത്താട്ടുകുളം നഗരസഭ സെക്രട്ടറി ആരിഫ് ഖാൻ വ്യാഴാഴ്ച ചുമതലയേറ്റു. എന്നാൽ, പുതിയ കോടതി ഉത്തരവ് നടപ്പാക്കാൻ മരട് നഗരസഭക്ക് ഉത്തരവാദിത്തമില്ലെന്ന് നഗരസഭ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ ചൂണ്ടിക്കാട്ടി.
ഫ്ലാറ്റ് പൊളിച്ചുമാറ്റാൻ വേണ്ടിവരുന്ന ഭാരിച്ച െചലവ് നഗരസഭക്ക് താങ്ങാവുന്നതിനും അപ്പുറമാണെന്നും സമയപരിധി നിശ്ചയിച്ച് സർക്കാറിനാണ് കോടതി ഉത്തരവിട്ടിട്ടുള്ളതെന്നും ബോബൻ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.