Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുരാവസ്തു ശേഖരത്തിലും മട്ടാഞ്ചേരി പെരുമയിലേക്ക്

text_fields
bookmark_border
പുരാവസ്തു ശേഖരത്തിലും മട്ടാഞ്ചേരി പെരുമയിലേക്ക്
cancel
camera_alt

 ജൂ​ത​ത്തെ​രു​വി​ലെ പു​രാ​വ​സ്തു കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്ന്

മട്ടാഞ്ചേരി: പഴമയുടെ പെരുമയും പേറി നിൽക്കുന്ന മട്ടാഞ്ചേരി പുരാവസ്തുക്കളുടെ ശേഖരത്തിലും പെരുമയിലേക്ക്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പുരാവസ്തു ശേഖരമുള്ളത് മട്ടാഞ്ചേരിയിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. നേരത്തെ രാജസ്ഥാനിലെ ജോദ് പൂരിനായിരുന്നു ഒന്നാം സ്ഥാനം. മട്ടാഞ്ചേരിയുടെ വാണിജ്യ പ്രതാപകാലത്ത് ഉണ്ടായിരുന്ന പഴയ പാണ്ടികശാലകൾ ,സുഗന്ധവ്യജ്ഞന ശാലകൾ എന്നിവയെല്ലാം പുരാവസ്തു വിപണന കേന്ദ്രങ്ങളായി മാറുകയാണ്.

മട്ടാഞ്ചേരി ജൂത തെരുവിലാണ് ഏറ്റവും കൂടുതൽ പുരാവസ്തുശാലകൾ ഉള്ളത്. ഏതാണ്ട് എഴുപതിലേറെ കേന്ദ്രങ്ങൾ മട്ടാഞ്ചേരിയിലുണ്ട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പൊളിക്കുന്ന പൗരാണിക കൊട്ടാരങ്ങളുടെ ശേഷിപ്പുകൾ വരെ വലിയ ഗോഡൗണുകളിൽ എത്തുന്നുണ്ട് .വലിയ പള്ളിയോട വള്ളങ്ങൾ ,ലോകത്തിലെ തന്നെ ഏറ്റവും വലിയ വാർപ്പ് ( ഉരുളി), തുടങ്ങിയവയുടെ ശേഖരങ്ങളും മട്ടാഞ്ചേരിയിലെ കേന്ദ്രങ്ങളിൽ കാണാം. പുരാവസ്തുക്കൾ തേടി വിദേശത്തു നിന്നടക്കം നിരവധി പേരാണ് ഇവിടെയെത്തുന്നത്.

എന്തും ജൂത തെരുവിൽ കിട്ടും

പഴക്കമേറിയ എന്ത് വസ്തുക്കൾ വേണമെങ്കിലും ജൂത തെരുവിൽ കിട്ടുമെന്നതാണ് ആവശ്യക്കാരെ ഇവിടേക്കെത്തിക്കുന്നത്. മരം കൊണ്ടുള്ള പഴക്കമേറിയ ഫർണിച്ചറുകൾ, കൊട്ടാരങ്ങളും ബംഗ്ലാവുകളും അടക്കം കെട്ടിടങ്ങളുടെ ഭാഗങ്ങൾ, കരകൗശല വസ്തുക്കൾ , ചെമ്പ് ,പിച്ചള എന്നിവയിൽ തയ്യാറാക്കിയ ശിൽപ്പങ്ങൾ തുടങ്ങി മരതക കല്ലുകൾ കൊണ്ടുള്ള ആഭരണങ്ങൾ വരെ ഇവിടെ സുലഭമാണ്. പൗരാണിക വിഗ്രഹങ്ങൾ തേടിയെത്തുന്നവരും ഏറെ. മുൻ കാലങ്ങളിൽ വിദേശികളാണ് പുരാവസ്തുക്കൾ തേടി വന്നിരുന്നത്. വലിയ പുരാവസ്തു ഉരുപ്പടികൾ കപ്പൽ കയറ്റി കൊണ്ടു പോകുവാനുള്ള മികച്ച സൗകര്യമുള്ളതും മട്ടാഞ്ചേരിക്ക് കൂടുതൽ അനുകൂലമായി.

പഴമക്കൊപ്പം പുതുമയും

പുരാവസ്തുക്കൾക്കുള്ള മതിപ്പിനൊപ്പം തന്നെ പഴമയിൽ തീർക്കുന്ന പുതിയ ഉൽപ്പന്നങ്ങൾക്കും പ്രിയമേറുകയാണ്. പഴയ മോഡലിൽ പുതിയത് നിർമിച്ചു നൽകുന്ന വർക്ക്ഷോപ്പുകളും മേഖലയിലുണ്ട്. വില കുറവാണ് ഇവക്കുള്ള ആകർഷണം. സഞ്ചാരികളെ ആകർഷിക്കാൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാർപ്പ് ,69 അടി നീളമുള്ള കൈ കൊണ്ട് നിർമ്മിച്ച ചന്ദനത്തിരി, പത്തടി ഉയരമുള്ള പെർഫ്യും കുപ്പി തുടങ്ങിയവയും ഇവിടെയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mattancherry Peruma Joins Archaeological Collection
Next Story