ദുബൈ സാമ്പത്തിക തട്ടിപ്പ്: മാധ്യമ വിലക്കിന് ഹൈകോടതി സ്റ്റേ
text_fieldsകൊച്ചി: ദുൈബ സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട വാർത്തകൾ വിലക്കിയ കരുനാഗപ്പള്ളി സബ് കോടതി ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. ചവറ എം.എല്‍.എ എന്‍. വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിെൻറ ഹരജിയിൽ സബ് കോടതി പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമായതിനാൽ നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്. കീഴ്കോടതി ഉത്തരവ് ഭരണഘടനാനുസൃതമല്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ സ്റ്റേ ചെയ്യുകയായിരുന്നു. ഹരജി ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. സബ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യുവാണ് ഹരജി നൽകിയത്.
പത്ത് കോടി രൂപയുടെ ചെക്ക് മടങ്ങിയതിൽ മാവേലിക്കര സ്വദേശി രാഖുൽ കൃഷ്ണന്‍ ശ്രീജിത്തിനെതിരെ ചവറ പൊലീസില്‍ നല്‍കിയ പരാതിയും മാവേലിക്കര, ചെങ്ങന്നൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളിൽ നൽകിയ സ്വകാര്യ അന്യായങ്ങളും സംബന്ധിച്ച് വാർത്തകളോ പ്രസ്താവനകളോ പ്രസിദ്ധീകരിക്കാനോ ചർച്ച നടത്താനോ പാടില്ലെന്നായിരുന്നു സബ് കോടതി ഉത്തരവ്. ഇതിനെതിരെയാണ് ശ്രീജിത്തിെൻറ ഹരജിയിലെ രണ്ടാം എതിര്‍കക്ഷിയായ മാമ്മന്‍ മാത്യു ഹൈകോടതിയെ സമീപിച്ചത്. സബ് കോടതി നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
ക്രിമിനല്‍ കോടതിയിലെ കേസിലെ കക്ഷികളെ അവരുടെ താല്‍പര്യം പരിഗണിച്ച് സിവില്‍ കോടതിയിലേക്ക് വലിച്ചിറക്കാൻ കീഴ്കോടതിക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഇതിൽ ആവശ്യപ്പെട്ടിരുന്നു. തങ്ങളെ കേൾക്കാതെയാണ് സബ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. െഫബ്രുവരി മൂന്നിന് പുറപ്പെടുവിച്ച ഉത്തരവിെൻറ പകർപ്പാണ് ലഭിച്ചത്. കേസ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കാൻ കീഴ്കോടതികൾക്ക് അധികാരമില്ല. ഹൈകോടതി, സുപ്രീംകോടതി എന്നിവക്ക് മാത്രമേ ഇങ്ങനെ ഉത്തരവിടാനാവൂ. അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ ഭാഗമാണ് മാധ്യമ സ്വാതന്ത്ര്യം. തുറന്ന കോടതിയിലെ വിചാരണയെന്നതാണ് പൊതുതത്ത്വം. മാധ്യമങ്ങൾക്കും അതിൽ പെങ്കടുക്കാൻ അവകാശമുണ്ട്. സർക്കാർ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നതിലൂടെ സമൂഹത്തിന് നേെരയുണ്ടാകുന്ന കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് എത്തിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. ഇൗ അവകാശത്തിലേക്ക് കടന്നുകയറുന്നതാണ് സബ് കോടതി ഉത്തരെവന്നും ഹരജിയിൽ പറഞ്ഞിരുന്നു.
കേസ് വീണ്ടും പരിഗണിക്കണമെന്ന ആവശ്യമുന്നയിച്ച് ശ്രീജിത്തിെൻറ അഭിഭാഷകൻ ഉച്ചക്ക് ശേഷവും കോടതിയെ സമീപിച്ചു. എന്നാൽ, ഹരജി ബുധനാഴ്ച പരിഗണിക്കണമെന്ന അദ്ദേഹത്തിെൻറ ആവശ്യം കോടതി അംഗീകരിച്ചില്ല. കീഴ്കോടതി ഉത്തരവ് ജുഡീഷ്യറിക്ക് നേരെയുള്ള അനാവശ്യ വിമർശനങ്ങൾക്ക് കാരണമായതായി കോടതി വാക്കാൽ വിമർശിച്ചു. ഇത്തരം പ്രവണതകൾ മുളയിലെ നുള്ളേണ്ടതാണ്. ഏതെങ്കിലും ആരോപണങ്ങൾ ചർച്ച ചെയ്യുന്നത് ഇത്തരം ഉത്തരവിലൂടെ എങ്ങനെ വിലക്കാനാവുമെന്ന് കോടതി ആരാഞ്ഞു. മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിച്ചാൽ അതിെനതിരെ നടപടിയെടുക്കാം. അല്ലാതെ വാർത്തകളും ചർച്ചകളും തടയുകയോ അസഹിഷ്ണുത കാട്ടുകയോ അല്ല ചെയ്യേണ്ടത്. ചർച്ചകളിൽ ആരും അസഹിഷ്ണുത കാണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.