Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചികിത്സാപ്പിഴവിൽ കൈ...

ചികിത്സാപ്പിഴവിൽ കൈ മുറിച്ച സംഭവം: അന്വേഷണം ആവശ്യപ്പെട്ട്​ ഹരജി

text_fields
bookmark_border
ചികിത്സാപ്പിഴവിൽ കൈ മുറിച്ച സംഭവം: അന്വേഷണം ആവശ്യപ്പെട്ട്​ ഹരജി
cancel
camera_alt

വിനോദിനി മാതാവിനൊപ്പം (ഫയൽ ചിത്രം)

കൊ​ച്ചി: ചി​കി​ത്സാ​പ്പി​ഴ​വി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി.

പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വി​നോ​ദി​നി എ​ന്ന കു​ട്ടി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തി​ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഡോ​ക്ട​ർ​മാ​രേ​യും മ​റ്റ് ജീ​വ​ന​ക്കാ​രേ​യും ക​ണ്ടെ​ത്തി അ​ച്ച​ട​ക്ക, നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ പി.​ഡി. ജോ​സ​ഫാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്.

സ​ർ​ക്കാ​റി​ന്റേ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്റേ​യും വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടേ​യും വി​ശ​ദീ​ക​ര​ണം തേ​ടി​യ ചീ​ഫ് ജ​സ്റ്റി​സ് സൗ​മ​ൻ സെ​ൻ, ജ​സ്റ്റി​സ് വി.​എം. ശ്യാം​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് ഹ​ര​ജി വീ​ണ്ടും മൂ​ന്നാ​ഴ്ച​​ക്ക്​ ശേ​ഷം പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ടി​വു​ക​ൾ​ക്കും മ​റ്റും ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക ചി​കി​ത്സ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക, ഡോ​ക്ട​ർ​മാ​രു​ടെ സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ത​ട​യു​ക, സാ​മ്പ​ത്തി​ക ശേ​ഷി​യും സ്വാ​ധീ​ന​വു​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ആ​ർ​ക്കും അ​ടി​യ​ന്ത​ര ചി​കി​ത്സ നി​ഷേ​ധി​ക്ക​രു​തെ​ന്ന് ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

പൊ​ലീ​സി​നും വി​ജി​ല​ൻ​സി​നും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical negligencevinodinihigh courtHealth NewsKerala
News Summary - Medical Negligence: Petition seeking investigation
Next Story