നബിദിനാഘോഷം: ‘സൗഹൃദമാല’ ചാർത്തി കാർത്യായനിയമ്മ
text_fieldsമക്കരപ്പറമ്പ്/മലപ്പുറം: പ്രവാചക സ്നേഹത്തിെൻറ മഹത്തായ കീർത്തനങ്ങളുമായെത്തിയ നബിദിന റാലിക്ക് ‘സൗഹൃദ’ത്തിെൻറ നോട്ടുമാല ചാർത്തി കാർത്യായനിയമ്മ. മക്കരപ്പറമ് പ് വടക്കാങ്ങര നോർത്ത് ഇഹ്യാഉദ്ദീൻ മദ്റസയിലെ വിദ്യാർഥികൾ നടത്തിയ നബിദിന ഘോഷ യാത്ര തെൻറ വീടിെൻറ മുന്നിലെത്തിയപ്പോഴാണ് കാർത്യായനിയമ്മ മതസൗഹാർദത്തിെൻറ മഹത്തര സന്ദേശം പകർന്നുനൽകിയത്. ശനിയാഴ്ച രാവിലെ നടന്ന നബിദിന ഘോഷയാത്രയിൽ ദഫിന് അണിനിരന്ന വിദ്യാർഥികൾക്ക് കുടുംബസമേതമെത്തി നോട്ടുമാല അണിയിക്കുകയായിരുന്നു.
മകൻ ദാസെൻറ ഫേസ്ബുക്ക് മുഖചിത്രവും നബിദിനത്തിന് വരവേറ്റുള്ള സന്ദേശമായിരുന്നു. നാടിെൻറ ഐക്യത്തിെൻറയും സാഹോദര്യത്തിെൻറയും വെളിപ്പെടുത്തൽ കൂടിയായിരുന്നു ഈ അമ്മയുടെയും കുടുംബത്തിെൻറയും സൗഹൃദ പ്രവൃത്തി.
വടക്കാങ്ങര വടക്കേകുളമ്പിലെ പരേതനായ കളത്തിങ്ങതൊടി നാരായണെൻറ ഭാര്യയാണ് കാർത്യായനിയമ്മ. മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി നടത്തുന്ന നേർച്ച, അന്നദാന ചടങ്ങുകളിലും ഇവരും കുടുംബവും സജീവ സാന്നിധ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.