നിയമം പാലിക്കാത്ത കുപ്പിവെള്ള നിര്‍മാണം: പരാതിപ്പെടാം
text_fieldsഭക്ഷ്യസുരക്ഷാ ഗുണനിലവാരവും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബി.ഐ.എസ്) വ്യവസ്ഥകളും പാലിക്കാതെ നിരവധി ബ്രാന്‍ഡുകളുടെ കുപ്പിവെള്ളം വിപണിയില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ഭക്ഷ്യസുരക്ഷാ കമീഷണര്‍ അറിയിച്ചു. ഇത്തരത്തിലുള്ള കുപ്പിവെള്ള നിര്‍മാതാക്കള്‍ക്കെതിരെ ഇതു സംബന്ധിച്ച വിവിധ വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കുവാന്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്.
നിയമം ലംഘിച്ച് നിര്‍മാണവും വിതരണവും നടത്തുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമീഷണര്‍മാരെയോ ഭക്ഷ്യസുരക്ഷാ മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡിനെയോ ട്രോള്‍ഫ്രീ നമ്പരില്‍ അറിയിക്കണമെന്ന് സംസ്ഥാന ഭക്ഷ്യസരക്ഷാ കമ്മിഷണര്‍ അറിയിച്ചു. ടോള്‍ഫ്രീ നമ്പര്‍ 18004251125, തിരുവനന്തപുരം 8943346181, തിരുവനന്തപുരം മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ്-8943346195.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.