വിവാദ വിദേശയാത്ര: കെ. രാജുവിന് സി.പി.െഎയുടെ പരസ്യശാസന
text_fieldsതിരുവനന്തപുരം: കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ വിദേശയാത്ര നടത്തിയ മന്ത്രി കെ. രാജുവിന് സി.പി.െഎയുടെ പരസ്യശാസന. പ്രളയസമയത്ത് ജർമനിയിലേക്ക് പോയത് ഒൗചിത്യമില്ലാത്ത പ്രവൃത്തിയാണെന്ന് സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി. തുടർന്നാണ് പരസ്യശാസനക്ക് തീരുമാനിച്ചത്. ഇക്കാര്യം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ പരസ്യപ്പെടുത്തി. സി.പി.െഎ മന്ത്രിമാർ ഒൗദ്യോഗിക പരിപാടികൾക്കല്ലാതെ വിദേശ സന്ദർശനം നടത്തേണ്ടതില്ലെന്നും നിർവാഹക സമിതി തീരുമാനിച്ചു. അതേസമയം, ചീഫ് വിപ്പ് വിഷയം ചർച്ചചെയ്തില്ല.
കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരിക്കെ ആയിരുന്നു മന്ത്രിയുടെ വിദേശയാത്ര. വിവാദമായപ്പോൾ നേതൃത്വത്തിെൻറ നിർദേശപ്രകാരം തിരിച്ചെത്തി. മന്ത്രിയോട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരണം ചോദിച്ചു. തെൻറ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് രാജു രേഖാമൂലം നൽകിയ മറുപടിയാണ് ചൊവ്വാഴ്ച ചേർന്ന സംസ്ഥാന നിർവാഹക സമിതി ചർച്ചചെയ്തത്.
യോഗത്തിൽ സംസ്ഥാന സെക്രട്ടറിയാണ് വിഷയം അവതരിപ്പിച്ചത്. ‘പാർട്ടിക്കും പൊതുസമൂഹത്തിനും ഉൾക്കൊള്ളാനാവാത്ത തെറ്റാണ് രാജുവിെൻറ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. പാർട്ടിയിൽനിന്ന് ഉയർന്ന പ്രതിഷേധം ഉൾക്കൊണ്ടും പൊതുസമൂഹത്തിനുള്ള സന്ദേശമെന്നനിലയിലും പരസ്യമായി ശാസിക്കുെന്ന’ന്നും അദ്ദേഹം പറഞ്ഞു. യോഗം െഎകകണ്േഠ്യന ഇത് അംഗീകരിച്ചു.
കെ. രാജു ഒരു മാസം മുമ്പുതന്നെ പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും അനുമതി വാങ്ങിയിരുന്നെന്നും കാനം വിഷയം അവതരിപ്പിക്കവേ പറഞ്ഞു. എന്നാൽ, പുതിയ സാഹചര്യമാണ് വന്നുചേർന്നത്. അതു മന്ത്രി മനസ്സിലാക്കാതെ പോയത് തെറ്റാണ്. പോയ ശേഷമാണ് മുഖ്യമന്ത്രിയും പാർട്ടിയും അറിയുന്നത്. പാർട്ടി പെെട്ടന്നുതന്നെ തിരിച്ചുവരാൻ പറഞ്ഞു. അദ്ദേഹം വന്നപ്പോൾ വിശദീകരണം ചോദിച്ചതിന് മറുപടി തന്നു. കൂടാതെ, മാധ്യമങ്ങൾക്ക് മുന്നിൽ മന്ത്രി തെറ്റ് ഏറ്റുപറഞ്ഞെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി.
യാത്രക്ക് അനുമതിയുണ്ടായിരുന്നെങ്കിലും പെെട്ടന്നുണ്ടായ പ്രകൃതിദുരന്തത്തിനിടെ വിദേശത്ത് പോകണമോയെന്ന് മന്ത്രി തീരുമാനിക്കണമായിരുന്നെന്ന് കാനം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. ആ ഒൗചിത്യം കാണിച്ചില്ല. മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രക്ക് അനുമതി നിഷേധിച്ചെന്ന് പറഞ്ഞ കാനം, ഇ. ചന്ദ്രശേഖരനും പി. തിലോത്തമനും പാസ്പോർട്ട് ഇല്ലെന്നും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.