‘വിദ്യാര്‍ഥികള്‍ തിരിച്ചുവന്ന് പഠനം തുടരണമെന്നാണ് ആഗ്രഹം; സമരങ്ങളോട് വിയോജിപ്പ് ഇല്ലെങ്കിലും അക്രമം അംഗീകരിക്കില്ല’: മന്ത്രി റോജി എം. ജോണ്‍
text_fieldsറോജി എം. ജോൺ
കൊച്ചി: കാലടി സർവകലാശാലയിലെ സംഭവത്തിനുപിന്നാലെ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കാത്ത കാര്യത്തിൽ തന്റെ നിലപാട് ആവർത്തിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി. വിദ്യാർഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം. പക്ഷേ, എന്നാൽ വെല്ലുവിളിയുടെ സ്വഭാവത്തിലേക്ക് അവർ പോകുന്ന രീതിയിലാണ് കാര്യങ്ങൾ. വിദ്യാര്‍ഥികള്‍ തിരിച്ചുവരണമെന്നും പഠനം തുടരണമെന്ന് തന്നെയാണ് ആഗ്രഹം. കാമ്പസിലെന്നല്ല, എവിടെയായാലും സമരങ്ങളോട് വിയോജിപ്പില്ല. എന്നാല്‍ അക്രമത്തെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി റോജി എം. ജോണ്‍ വ്യക്തമാക്കി.
സസ്പെൻഷൻ ലഭിച്ചവർക്ക് പരീക്ഷ എഴുതാനാകുമെന്ന നടപടിയാണ് സുപ്രീംകോടതിയിൽ ഉണ്ടായതെന്നും വിദ്യാർഥികളുടെ ഹർജി ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് ഹൈകോടതി സിംഗ്ൾ ബെഞ്ചിലേക്ക് വിടുകയും ചെയ്തെന്നും മന്ത്രി വ്യക്തമാക്കി.
വിഷയം അടിയന്തരമായി തീർപ്പാക്കണമെന്ന് സിംഗിൾ ബെഞ്ചിന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, വിദ്യാർഥികളുടെ ഹാജർ നില അടക്കമുള്ള മറ്റു കാര്യങ്ങൾ കൂടെ പരിശോധിച്ചായിരിക്കും തീരുമാനം എടുക്കുക. ഹർജികളിൽ വിദ്യാർഥികൾ വിജയിച്ചാൽ വീണ്ടും പരീക്ഷ നടത്താമെന്ന് സർവകലാശാല സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു. വിദ്യാർഥികൾക്ക് അനുകൂലമായ ഉത്തരവുണ്ടായാൽ അവരുടെ താൽപര്യം സംരക്ഷിക്കപ്പെടണമെന്നും അച്ചടക്കനടപടി സ്വീകരിക്കാൻ സർവകലാശാലയ്ക്ക് അധികാരമുണ്ടെങ്കിലും വിദ്യാർഥികളുടെ കരിയർ അവസാനിക്കരുതെന്നും ആണ് കോടതി നിരീക്ഷണം.
ബിരുദദാന ചടങ്ങിനിടെ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച സംഭവത്തിലാണ് മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നത്. കോളജ് യൂനിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവർക്കെതിരെയാണ് 10 ദിവസത്തെ സസ്പെൻഷൻ നടപടി സ്വീകരിച്ചിരുന്നത്.

