വെടിയുണ്ട കാണാതായ സംഭവം: പൊലീസുകാരുടെ അറസ്റ്റിന് സാധ്യത
text_fieldsതിരുവനന്തപുരം: എസ്.എ.പി ക്യാമ്പിൽനിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തിൽ പൊലീസ ുകാരുടെ അറസ്റ്റിന് സാധ്യതയേറി. പ്രതിസ്ഥാനത്തുള്ള പൊലീസുകാർ ഉൾപ്പെടെയുള്ളവ രെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 1994 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ എസ ്.എ.പി ക്യാമ്പിൽ ആയുധങ്ങളുടെ ചുമതലയുണ്ടായിരുന്ന പൊലീസുകാരെയാണ് ചോദ്യം ചെയ്തുവര ുന്നത്. കേസിൽ ചില നിർണായക പുരോഗതിയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നൽകുന്ന വിവരം.
പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ 11 ഹവീൽദാർമാർ തന്നെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന കേസിലും നിലവിലെ പ്രതികൾ. കൂടുതൽ പൊലീസുകാരെ ചോദ്യം ചെയ്യണമെന്നും ഉത്തരവാദികളാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനുമാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി അന്വേഷണ സംഘത്തിന് നിർദേശം നൽകിയത്.
എന്നാൽ, ഹവീർദാർമാരെ മാത്രം പ്രതിയാക്കി ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന പരാതി പൊലീസ് സേനാംഗങ്ങൾക്കിടയിലുണ്ട്. അതിനിടെ എസ്.എ.പി ക്യാമ്പിൽ ൈക്രംബ്രാഞ്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 350ഒാളം വെടിയുണ്ടകളുടെ വ്യാജ കൂടുകളും വെടിയുണ്ടകൾ കൊണ്ട് നിർമിച്ചതാണെന്ന് സംശയിക്കുന്ന േപാഡിയത്തിലെ എംബ്ലവും കോടതിയുടെ അനുമതിയോടെ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
കഴിഞ്ഞദിവസം കുളത്തൂപ്പുഴയിലെ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ എസ്.എ.പി ക്യാമ്പിൽനിന്ന് കാണാതായ വെടിയുണ്ടകളല്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. സീരിയൽ നമ്പറുകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതായാണ് സ്ഥിരീകരണം. സി.എ.ജി റിപ്പോർട്ടിൽ കേരളാ പൊലീസിലെ 12,000ത്തിലധികം വെടിയുണ്ടകളും 25 േതാക്കുകളും കാണാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.