മിസ്റ്റ്വാലി റിസോർട്ട് മടക്കിനൽകണമെന്ന ഉത്തരവ് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: സർക്കാർ ഏറ്റെടുത്ത മൂന്നാറിലെ മിസ്റ്റ്വാലി റിസോർട്ട് മടക്കിനൽകാനുള് ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി റദ്ദാക്കി. സർക്കാറും റിസോർട്ട് ഉടമകളായ ഹരജിക ്കാരനും തമ്മിലുള്ള തർക്കത്തിൽ തീരുമാനമെടുക്കാൻ ലാൻഡ് റവന്യൂ കമീഷണറെ ചുമതലപ് പെടുത്തി കേസ് തിരിച്ചയച്ചതിെൻറ ഭാഗമായാണ് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.< /p>
ഏലപ്പാട്ട നിയമം ഈ ഭൂമിക്ക് ബാധകമാണെന്നും പട്ടയവ്യവസ്ഥ ലംഘിച്ചെന്നുമുള്ള സർക്കാർ വാദം പരിഗണിച്ച് മൂന്നുമാസത്തിനകം തീരുമാനമെടുക്കാനാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. റിസോർട്ട് ഉടമകളെക്കൂടി കേട്ട് വേണം തീരുമാനമെടുക്കാൻ. എല്ലാ വാദങ്ങളും ഹരജിക്കാർക്ക് ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.
ഏലപ്പാട്ടനിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പള്ളിവാസൽ പഞ്ചായത്തിൽ നിർമിച്ച റിസോർട്ട് ഏറ്റെടുത്ത ഇടുക്കി ജില്ല കലക്ടറുടെയും അപ്പീൽ തള്ളിയ ലാൻഡ് റവന്യൂ കമീഷണറുടെയും ഉത്തരവുകൾ ചോദ്യംചെയ്ത് മിസ്റ്റ്വാലി എക്സിക്യൂട്ടിവ് ഡയറക്ടർ എൻ. രമേശ് നൽകിയ ഹരജിയിലാണ് 2014ൽ സിംഗിൾ ബെഞ്ചിെൻറ ഉത്തരവുണ്ടായത്.
പരിഗണനക്കെത്തിയ രേഖകൾ പ്രകാരം സിംഗിൾ ബെഞ്ച് ഉത്തരവ് തെറ്റാണെന്ന് പറയാനാവില്ലെന്ന് കോടതി വിലയിരുത്തി. എങ്കിലും ഈ സ്ഥലം ഏലപ്പാട്ട നിയമത്തിന് കീഴിൽ വരുന്നതാണെന്നാണ് സർക്കാർ വാദം. സർക്കാർ ഭൂമിയുടെ കൈയേറ്റം അനുവദിക്കാനാവില്ല. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് പരിഗണിക്കേണതുണ്ട്.
ഭൂമി മുൻഗാമികൾക്ക് പതിച്ചുനൽകിയതായി രേഖകൾ സൂചിപ്പിക്കുന്നുെവങ്കിലും ഇപ്പോൾ ഇത് സർക്കാറിെൻറ കൈവശമാണ്. ജാഗ്രതയോടെ തീരുമാനമെടുക്കേണ്ടതിനാൽ വിഷയം ലാൻഡ് റവന്യൂ കമീഷണർക്ക് വിടുകയാണെന്ന് കോടതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.