മൂന്നാറിൽ കൈയേറ്റത്തിന് നേതൃത്വം നൽകുന്നത് സി.പി.എം -രമേശ് ചെന്നിത്തല
text_fieldsതൃശൂർ: മൂന്നാറിൽ ൈകയേറ്റത്തിന് നേതൃത്വം നൽകുന്നത് സി.പി.എം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം മന്ത്രിമാരാണ് കൈയേറ്റം പ്രോത്സാഹിപ്പിക്കുന്നത്. ൈകയേറ്റക്കാരെ സഹായിക്കാൻ സി.പി.എം മത്സരിക്കുകയാണ്. സബ്കലക്ടറെ മാറ്റാനുള്ള നീക്കം ശരിയല്ലെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല തൃശൂരിൽ ആവശ്യപ്പെട്ടു.
17ന് ചേരുന്ന കെ.പി.സി.സി യോഗത്തിൽ മൂന്നാറിലെ ൈകയേറ്റം ചർച്ച ചെയ്ത് പ്രക്ഷോഭ ആലോചിക്കും. തൃശൂരിലെ അടാട്ട് ഫാർമേഴ്സ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് മുതുവറയിൽ നിരാഹാര സമരം നടത്തുന്ന അനിൽ അക്കര എം.എൽ.എയെ പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. അടാട്ട് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് നിയമ വിരുദ്ധമാണെന്നും ജില്ല, പ്രാഥമിക സഹകരണ സംഘം ഭരണസമിതികൾ പിരിച്ചുവിടാനുള്ള ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.