Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവജാതശിശുവിനെ...

നവജാതശിശുവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിൽ മാതാവ് റിമാൻഡിൽ

text_fields
bookmark_border
Jumailath
cancel
camera_alt

അറസ്റ്റിലായ ജുമൈലത്ത്

താനൂർ (മലപ്പുറം): താനൂർ ഒട്ടുംപുറത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ 29കാരിയായ മാതാവിനെ റിമാൻഡ് ചെയ്തു. മൂന്ന്​ മക്കളുടെ മാതാവ് കൂടിയായ ഇവരെ പരപ്പനങ്ങാടി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയാണ്​ റിമാൻഡ് ചെയ്​തത്​.

മൂന്ന് ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിന്‍റെ മൃതദേഹം വ്യാഴാഴ്ച രാവിലെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ഒരു വർഷത്തിലേറെയായി ഭർത്താവുമായി അകന്നു കഴിയുന്ന യുവതി പ്രസവം നടന്നത് മറച്ചുവെക്കാനാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലായിരുന്നു പ്രസവം​.

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ഉടനെയാണ് കൊലപാതകം നടത്തിയത്. വീടിനോട് ചേർന്നാണ് കുഴിച്ചിട്ടത്. താനൂർ സി.ഐ ജെ. മാത്യുവി​ന്‍റെ നേതൃത്വത്തിൽ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newborn babymurder
News Summary - Mother in remand in case of killing and burying newborn baby
Next Story