മോട്ടോർ വാഹനവകുപ്പ് ഓഫിസുകള്‍ 20 മുതൽ
text_fieldsതിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് ഓഫിസുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങു മെന്ന് ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളിലെ ഓഫിസുകള്‍ തിങ്കളാഴ്ച മുതലും എറണാകുളം, കൊല്ലം പത്തനംതിട്ട, ജില്ലകളിലെ ഓഫസുകള്‍ 24നും തുറക്കും.
രോഗവ്യാപനം തുടരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ ഓഫിസുകള്‍ തൽക്കാലം പ്രവര്‍ത്തിപ്പിക്കില്ല. ഓഫിസുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. മൂന്നിലൊന്ന് ജീവനക്കാരേ ഉണ്ടാകൂ. ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രം അനുവദിക്കും. ഡ്രൈവിങ്, ലേണേഴ്സ്, സി.എഫ് ടെസ്റ്റുകള്‍, രജിസ്ട്രേഷന് വാഹന പരിശോധന എന്നിവ നടത്തില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.