കപ്പലപകടം: എണ്ണനീക്കം അനിശ്ചിതത്വത്തിൽ; സാൽവേജ് കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു
text_fieldsകൊച്ചി: കേരളത്തിന്‍റെ പുറംകടലിൽ അപകടത്തിൽപെട്ട ‘എം.എസ്.സി എൽസ-3’ കപ്പലിൽനിന്ന് എണ്ണയടക്കം അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നത് അനിശ്ചിതത്വത്തിൽ. ഇതിനായി ചുമതലപ്പെടുത്തിയിരുന്ന സാൽവേജ് കമ്പനിയായ ടി ആൻഡ് ടി പ്രവർത്തനം അവസാനിപ്പിച്ചതാണ് കേരള തീരത്തിന് ഭീഷണി ഉയർത്തുന്നത്. അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നത് നിർത്തി, സാൽവേജ് സംഘം സ്ഥലംവിട്ടു.
മേയ് 25നാണ് ആലപ്പുഴ തോട്ടപ്പള്ളി ഹാർബറിൽനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ എം.എസ്.സി എൽസ-3 ചരക്കുകപ്പൽ മുങ്ങിയത്. കപ്പലിന്റെ ബങ്കറിലുള്ള 367 ടൺ എണ്ണയും 84 ടൺ മറൈൻ ഡീസലും ജൂലൈ മൂന്നിന് മുമ്പ് നീക്കണമെന്ന് ഷിപ്പിങ് ഡയറക്ടർ ജനറൽ കപ്പൽ കമ്പനിക്ക് അന്ത്യശാസനം നൽകിയിരുന്നു. എണ്ണക്കുപുറമേ 12 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡും ഒരു കണ്ടെയ്നറിൽ ആന്‍റി ഓക്സിഡൻറ് റബർ കെമിക്കലുമാണുള്ളത്.
ഇപ്പോൾതന്നെ കണ്ടെയ്നറുകൾ അടക്കമുള്ള അവശിഷ്ടങ്ങളിൽതട്ടി മത്സ്യത്തൊഴിലാളികളുടെ വലകൾ കീറുന്ന അവസ്ഥയുണ്ട്. ഇനിയും കപ്പൽ കടലിൽ കിടക്കുന്നത് ജലബോംബിന് സമാനമായ അവസ്ഥയാണ് സൃഷ്ടിക്കുകയെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.