ഇന്ത്യയുടെ മതനിരപേക്ഷത തകർക്കാൻ അനുവദിക്കരുത് -മുജാഹിദ് സമ്മേളനം
text_fieldsകെ.എൻ.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന നവോത്ഥാന സമ്മേളനം മുൻ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറേഷി ഉദ്ഘാടനംചെയ്യുന്നു
കോഴിക്കോട്: ഇന്ത്യയുടെ മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ മതക്കാര്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയെ മാനിക്കാന്‍ എല്ലാവരും തയാറാവണം. മതവൈവിധ്യങ്ങള്‍ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്. മുസ്ലിം ന്യൂനപക്ഷത്തിന് സുരക്ഷ നല്‍കുന്നതാണ് മതനിരപേക്ഷതയെന്നും സമ്മേളനം വ്യക്തമാക്കി.
മുൻ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറേഷി ഉദ്ഘാടനംചെയ്തു. പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. എം.എച്ച്. ഇല്യാസ്, ശിഹാബ് തൊടുപുഴ, ആദിൽ അത്വീഫ് സ്വലാഹി, മുസ്തഫ തൻവീർ അൻഫസ് നന്മണ്ട, യഹ്യ കാളികാവ് എന്നിവർ സംസാരിച്ചു. ഇന്ത്യന്‍ മതനിരപേക്ഷതയെയും അത് ഉയര്‍ത്തുന്ന ജീവിതസാഹചര്യങ്ങളെയും റദ്ദാക്കാൻ ശ്രമിക്കുന്നവരെ തുറന്നു കാണിക്കാന്‍ തയാറാവണമെന്ന് ദേശീയ പണ്ഡിത സമ്മേളനം ആവശ്യപ്പെട്ടു.
ശൈഖ് ഷമീം അഹമ്മദ് ഖാൻ നദ്വി, മുഹമ്മദ് ഇബ്രാഹിം അൻസാരി, അബ്ദുൽ മുഹീൻ സലഫി ബിഹാർ, അബ്ദുൽ അസീസ് മദീനി, മഹസും അഹമ്മദ് സ്വലാഹി എന്നിവർ സംസാരിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ സ്വാതന്ത്ര്യത്തിന്റെ അർഥവും ആശയവും രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് സെക്കുലർ കോൺഫറൻസ് ആവശ്യപ്പെട്ടു. സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനംചെയ്തു. വി.പി. അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, പി.ടി.എ. റഹീം എം.എൽ.എ, കെ.ടി. ജലീൽ എം.എൽ.എ, കെ.പി. രാമനുണ്ണി, പി. സുരേന്ദ്രൻ, അബ്ദുറഹ്മാൻ രണ്ടത്താണി, ബഷീർ പട്ടേൽതാഴം, എൻ.കെ.എം. സക്കരിയ, സി.എച്ച്. ഇസ്മായിൽ ഫാറൂഖി എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച തൗഹീദ് സമ്മേളനം, ഇന്റലക്ച്വൽ ഡിബേറ്റ്, പള്ളി മദ്റസ മഹല്ല് സമ്മേളനം, വൈജ്ഞാനിക സംവാദം, വിദ്യാഭ്യാസ സമ്മേളനം, അറബിഭാഷ സമ്മേളനം, അധ്യാപക സമ്മേളനം, ഫാമിലി സമ്മിറ്റ്, വിദ്യാർഥി സമ്മേളനം, ചരിത്ര കോൺഫറൻസ്, ആസാദി കോൺഫറൻസ്, ടോളറൻസ് കോൺഫറൻസ്, ഉമറ സമ്മേളനം എന്നിവ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.