അമിത വേഗത്തിലെത്തിയ കാറിടിച്ച് മുജാഹിദ് വിസ്ഡം നേതാവ് മരിച്ചു
text_fieldsശ്രീകണ്ഠപുരം (കണ്ണൂർ): അമിതവേഗതയിലെത്തിയ ഇന്നോവ കാർ സ്കൂട്ടറിലിടിച്ച് മുജാഹിദ് വിസ്ഡം നേതാവ് മരിച്ചു. വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ചെങ്ങളായിൽ താമസിക്കുന്ന വളക്കൈ സ്വദേശി മുഹമ്മദ് കുഞ്ഞി (55) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പയ്യാവൂർ റോഡിൽ ശ്രീകണ്ഠപുരം മാപ്പിള സ്കൂളിന് മുൻവശത്തായിരുന്നു ദാരുണ അപകടം.
വിസ്ഡം യൂത്ത് പ്രൊഫൈസിന്റെ ഇരിട്ടി മണ്ഡലം സ്വാഗത സംഘം രൂപവത്കരണ യോഗത്തിന് കാക്കയങ്ങാട് സലഫി മദ്റസയിൽ പോയി തിരികെ വരുന്നതിനിടെയാണ് അപകടം. വീടിന് ഏതാനും കിലോമീറ്റർ അകലെയാണ് അപകടം. വളക്കൈ മദ്രസക്കടുത്ത പരേതനായ ആദം ഹാജിയുടെയും ആയിഷ ഹജ്ജുമ്മയുടെയും മകനാണ്. റിയൽ എസ്റ്റേറ്റ് വ്യാപാരിയാണ്.
ഭാര്യ: നഫീസ (ചെങ്ങായി). മക്കൾ: മുഹമ്മദ് മിർസബ്, മിർസാന, മുബാരിസ്, മുഫസിൽ, ഫാത്തിമ (എല്ലാവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ഖാദർ ഹാജി, മുസ്തഫ (ശ്രീകണ്ഠപുരം), സലാം ഹാജി, അബൂബക്കർ (വ്യാപാരി, വളക്കൈ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

