Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിയേറ്ററുകളിൽ ഇനി 99 രൂപക്ക് പോപ്കോൺ കിട്ടും; മിന്നൽ പരിശേധനക്ക് പിന്നാലെ തീരുമാനവുമായി മൾട്ടിപ്ലക്സ് മാനേജ്മെന്‍റ്

text_fields
bookmark_border
https://www.madhyamam.com/tags/theatres
cancel

കൊച്ചി: സിനിമാ തിയേറ്ററുകളിലെ അമിത ഭക്ഷണവിലക്കെതിരെ ഉയർന്ന ശക്തമായ പ്രതിഷേധങ്ങൾക്കും പരിശോധനകൾക്കും ആശ്വാസ തീരുമാനം ഉണ്ടായിരിക്കുകയാണ്. സർക്കാർ നടത്തിയ മിന്നൽ പരിശോധനകളുടെ ഫലമായി ഇനിമുതൽ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പോപ്കോണിന് 99 രൂപയാക്കും.

എറണാകുളത്തെ പ്രമുഖ തിയേറ്ററുകളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ എന്നിവ സംയുക്തമായി നടത്തിയ പരിശോധനകളുടെ ഫലമായാണ് മൾട്ടിപ്ലക്സ് മാനേജ്മെന്‍റുകൾ കുറഞ്ഞ നിരക്കിൽ ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കാൻ തീരുമാനിച്ചത്.

തിയേറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് പൊതുവിപണിയിലേതിനേക്കാൾ ഉയർന്ന നിരക്കുകൾ ഈടാക്കുന്നതായി കണ്ടെത്തിയിരുന്നു. മാത്രമല്ല, വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തതിലും, അളവിൽ കുറവ് വരുത്തിയതിലും മൂന്ന് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഭക്ഷണ വിലയിൽ മാറ്റം വരുത്തുന്നതിനു പുറമേ ടിക്കറ്റ് നിരക്കിലും കുറവു വരുത്തുമെന്ന് മൾട്ടിപ്ലക്സ് മാനേജ്മെന്‍റുകൾ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - multiplexe management Restructure Theater Food Prices
Next Story