മുനമ്പം, വഖഫ്: വര്‍ഗീയ ഭീഷണി തിരിച്ചറിയണം -വി.ഡി. സതീശൻ
text_fieldsപറവൂർ: മുനമ്പം, വഖഫ് വിഷയങ്ങളില്‍ പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത ഉണ്ടാക്കാന്‍ കാത്തിരിക്കുന്നവരുടെ ഇടയിലാണ് നമ്മള് ജീവിക്കുന്നതെന്ന യാഥാർഥ്യം തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻ മന്ത്രി കെ.ടി. ജോര്‍ജിന്റെ പേരിലുള്ള മികച്ച പൊതു പ്രവർത്തകനുള്ള പുരസ്കാരം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി പ്രശ്നത്തിനും അപ്പുറത്തേക്ക് വര്‍ഗീയ മാനം നല്കി രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമം നടന്നത്. മുനമ്പത്ത് നിന്ന് ഒരാളെയും ഇറക്കിവിടാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സാദിഖലി തങ്ങള്‍ സ്വീകരിച്ചത്. വഖഫ് ബില്‍ പാസായാലും മുനമ്പത്തെ പ്രശ്നങ്ങള്‍ തീരില്ല. മുന്‍കാല പ്രാബല്യമില്ലെന്ന് കേന്ദ്ര മന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാറും അവര്‍ നിയോഗിച്ച വഖഫ് ബോര്‍ഡുമാണ്.
ഏത് സമുദായത്തെയും ഒറ്റപ്പെടുത്തുന്ന തീരുമാനം നിയമനിര്‍മാണ സഭകളില്‍ വന്നാല്‍ അതിനെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്.
നാളെ ചര്‍ച്ച് ബില്ല് വന്നാലും എതിര്‍ക്കും. മതവിഭാഗങ്ങളെ ഒറ്റപ്പെടുത്തുകയെന്നത് മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.