Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2026 2:58 PM IST Updated On
date_range 13 May 2026 2:58 PM ISTവിനോദ സഞ്ചാരികൾക്ക് പ്രവേശന ഫീസ് നടപ്പാക്കാനൊരുങ്ങി മൂന്നാർ
text_fieldsbookmark_border
മൂന്നാർ: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാർ. സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇവിടെ പ്രവേശിക്കാൻ ഇനി മുതൽ ഫീസ് നൽകേണ്ടി വരും. മാലിന്യ സംസ്കരണത്തിന് ധനസഹായം നൽകുന്നതിനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനുമാണ് വിനോദസഞഅചാരികൾക്ക് ഇവിടേക്കു പ്രവേശിക്കുന്നതിന് പ്രവേശന ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
മൂന്നാറിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ ഹരിത ചെക്കപോസ്റ്റുകൾ സ്ഥാപിച്ചായിരിക്കും ഫീസ് പിരിക്കുക. ദിവസേന ഏകദേശം 1500 മുതൽ 2500 വരെ വാഹനങ്ങൾ മൂന്നാറിലെത്തുന്നുണ്ട്. ചെറിയ വാഹനങ്ങൾക്ക് 30 രൂപയും വലിയ വാഹനങ്ങൾക്ക് 100 രൂപയുമാണ് ഈടാക്കുക. ഇങ്ങനെ വരുന്ന വാഹനങ്ങൾക്ക് മാലിന്യം വലിച്ചെറിയാതെ ശേഖരിക്കാൻ സഞ്ചികളും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

