കുടുംബ കലഹം: വീട്ടമ്മയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി
text_fieldsചെറുതോണി: തോപ്രാംകുടിക്ക് സമീപം സ്കൂൾസിറ്റി പെലിക്കൻ കവലയിൽ വീട്ടമ്മയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവ നൊടുക്കി. കുന്നുംപുറത്ത് ഷാജിയാണ് (50) ഭാര്യ മിനിയെ (45) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. തിങ്കളാഴ് ച രാത്രിയാണ് സംഭവം.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കേബിൾ വയറിൽ തൂങ്ങിയ ഷാജിയുടെ മൃതദേഹം കേബിൾ പൊട്ടി തറയി ൽ വീണുകിടക്കുന്ന നിലയിലായിരുന്നു. ഇരുവരും കൂലിപ്പണിക്കാരാണ്. 13 സെൻറ് സ്ഥലത്ത് കാലപ്പഴക്കംചെന്ന വീട്ടിൽ നട ുവിലെ മുറിയിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. മിനിയുടെ കഴുത്തിലും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ജോലിചെയ്ത് കിട്ടുന്ന പണം മുഴുവൻ മദ്യപാനത്തിന് ചെലവാക്കുന്ന സ്വഭാവക്കാരനായിരുന്നു ഇയാൾ.
ഇവരുടെ വീട്ടിൽ ദിവസവും കുടുംബകലഹം പതിവായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. അമിതമായി മദ്യപിച്ചെത്തുന്ന ഇയാൾ ഭാര്യയെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നു. താമസ സ്ഥലത്തുനിന്ന് പത്ത് കിലോമീറ്റർ അകലെ കനകകുന്നിൽ ഏലത്തോട്ടത്തിൽ തൊഴിലാളിയാണ് മിനി. ഇവർക്ക് രണ്ട് മക്കളാണുള്ളത്. മൂത്തമകൾ അശ്വതി വിവാഹിതയായി ഭർത്താവ് സുനീഷുമൊത്ത് അടിമാലിയിലാണ് താമസം.
ഇളയമകൾ ആതിര അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറാണ്. സംഭവം നടന്ന രാത്രി ആതിര അടിമാലിയിലെ ചേച്ചിയുടെ വീട്ടിലായിരുന്നു. രാവിലെ ഏലത്തോട്ടത്തിൽ പണിക്കുപോകാൻ മറ്റ് സ്ത്രീകൾ വീട്ടിൽ വന്ന് മിനിയെ വിളിച്ചപ്പോൾ കതക് തുറക്കാത്തതിനാൽ ജനാലവഴി നോക്കിയപ്പോഴാണ് മുറിയിൽ മൃതദേഹങ്ങൾ കിടക്കുന്നത് കണ്ടത്.
ഇവർ നാട്ടുകാരെയും പഞ്ചായത്ത് മെംബറെയും വിവരം അറിയിച്ചു. പഞ്ചായത്ത് മെംബറാണ് മുരിക്കാശ്ശേരി പൊലീസിൽ വിവരം അറിയിച്ചത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പതിനാറാംകണ്ടം കൊച്ചുവാഴയിൽ കുടുംബാംഗമാണ് മിനി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.