മുസ്ലിം ലീഗ് ജില്ലതല സംഗമങ്ങൾക്ക് തുടക്കം
text_fieldsമുസ്ലിം ലീഗ് ജില്ലതല സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കാസർകോട്ട് സംസ്ഥാന
പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
കാസർകോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന ജില്ലതല സംഗമങ്ങൾക്ക് കാസർകോട്ട് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കാസർകോട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം വീണ്ടെടുക്കാനുള്ള ഇടപെടലാണ് മുസ്ലിം ലീഗ് ഈ സംഗമങ്ങളിലൂടെ നടത്താൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് ലീഗ് വർഗീയതയെ എതിർക്കുന്നില്ല എന്ന് പൊതുസമൂഹം ചോദിക്കുന്നു. അത് ലീഗിനെ കുറ്റപ്പെടുത്തിയല്ല, മറിച്ച് ലീഗിൽ പൊതുസമൂഹം പ്രതീക്ഷ പുലർത്തുന്നതുകൊണ്ടാണ്. ആ തിരിച്ചറിവാണ് പര്യടനത്തിനും പ്രേരണ. എല്ലാ മതങ്ങളെയും ഉൾക്കൊണ്ട രാജ്യമാണ് ഇന്ത്യ. മതങ്ങളെ ഉന്മൂലനം ചെയ്യാൻ ഏതു ഭരണാധികാരിക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. ദേശീയ വൈസ് പ്രസിഡന്റ് എം.പി. അബ്ദുസ്സമദ് സമദാനി എം.പി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എൽ.എ, വി.കെ. ഇബ്രാഹിംകുഞ്ഞ്, അബ്ദുറഹ്മാൻ കല്ലായി, സി.ടി. അഹമ്മദലി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, സംസ്ഥാന ഭാരവാഹികളായ എം.സി. മാഹിൻ ഹാജി, അബ്ദുറഹ്മാൻ രണ്ടത്താണി, കെ.എസ്. ഹംസ, സി.പി. ചെറിയ മുഹമ്മദ്, സി.എച്ച്. റഷീദ്, ബീമാപ്പള്ളി റഷീദ്, എം.എൽ.എമാരായ അഡ്വ. എൻ. ഷംസുദ്ദീൻ, എൻ.എ. നെല്ലിക്കുന്ന്, ആബിദ് ഹുസൈൻ തങ്ങൾ, നജീബ് കാന്തപുരം, എ.കെ.എം. അഷ്റഫ്, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, സെക്രട്ടറി ഫൈസൽ തങ്ങൾ, എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുല്ല, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എം.പി. നവാസ്, വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട്, സൈനുൽ ആബിദീൻ തങ്ങൾ കുന്നുങ്കൈ, മുസ്ലിം ലീഗ് ജില്ല ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.