മുസ്ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ് അന്തരിച്ചു
text_fieldsതിരുവനന്തപുരം: പ്രമുഖ സാമൂഹിക പ്രവർത്തകനും മുസ്ലിംലീഗ് നേതാവും കോർപറേഷൻ മുൻ കൗൺസിലറുമായിരുന്ന ബീമാപള്ളി റഷീദ് (65) അന്തരിച്ചു. മൂന്ന് മാസമായി അസുഖ ബാധിതനായി ചികിത്സയിൽ തുടരവെ വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അന്ത്യം.
മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ല പ്രസിഡന്റായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി, യു.ഡി.എഫ് ജില്ല കൺവീനർ, തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിങ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വിവിധ യു.ഡി.എഫ് സർക്കാറുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്, സിഡ്കോ എന്നിവയുടെ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. പ്രഭാഷകൻ, തൊഴിലാളി സംഘടന നേതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്രദ്ധേയനായ നേതാവായിരുന്നു. ഖബറടക്കം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

