ഇടതു സർക്കാറിെൻറ ന്യൂനപക്ഷ സ്നേഹം കാപട്യം -മുസ്ലിം ലീഗ്
text_fieldsമലപ്പുറം: ഇടതു സർക്കാറിെൻറ ന്യൂനപക്ഷ സ്നേഹം കാപട്യമാണെന്നും മൗലിക വിഷയങ്ങളിൽപോലും പിന്നാക്ക, ദലിത് വിരുദ്ധ സമീപനങ്ങളാണെന്നും മുസ്ലിം ലീഗ്. മലപ്പുറത്ത് നടന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് നേതാക്കൾ വിമർശനമുന്നയിച്ചത്. പുറമേക്ക് ന്യൂനപക്ഷത്തോടൊപ്പമാെണന്ന് നടിക്കുകയും എന്നാൽ സുപ്രധാന വിഷയങ്ങളിൽ പോലും അവരെ തകർക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്യുന്നതായാണ് അനുഭവം.
സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള നീക്കം അതിെൻറ പ്രകടമായ ഉദാഹരണമാണ്. ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളെ തകർക്കാനാണ് യഥാർഥത്തിൽ സി.പി.എം ശ്രമിക്കുന്നത്. ഇടതുപക്ഷം ദീർഘകാലം ഭരിച്ച ബംഗാളിൽ മുസ്ലിം പിന്നാക്കാവസ്ഥ എന്താണെന്ന് സച്ചാർ കമ്മിറ്റി കണ്ടെത്തിയതാണ്. വരാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ ജനവിരുദ്ധ സർക്കാറിനെതിരായ വികാരം പ്രതിഫലിക്കും.
ലോക്സഭ തെരഞ്ഞെടുപ്പിന് അണികളെ സജ്ജരാക്കുന്നതിെൻറ ഭാഗമായി എല്ലാ പാർലമെൻറ് മണ്ഡലങ്ങളിലും യോഗം ചേരും. തിങ്കളാഴ്ച നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കും. ബി.ജെ.പിക്ക് പകരം നിൽക്കാൻ ഇന്ത്യ രാജ്യത്ത് കോൺഗ്രസിന് മാത്രമേ സാധിക്കൂ. അതുകൊണ്ടാണ് കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കുന്നത്. കട്ടിപ്പാറ ദുരന്തം ലാഘവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്തത്. നാമമാത്രമായ നഷ്ടപരിഹാരം മാത്രമാണ് നൽകിയത്. നേവി, തീരസേന എന്നിവയുടെ യൂനിറ്റ് മലപ്പുറത്തെ തീരമേഖലയിൽ സ്ഥാപിക്കണമെന്ന് പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
പ്ലസ് ടു സീറ്റ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചതായി നേതാക്കൾ പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.പി അബ്ദുസമദ് സമദാനി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.