Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്തരേന്ത്യയിൽ മുസ്ലിം...

ഉത്തരേന്ത്യയിൽ മുസ്ലിം ലീഗ് തെരഞ്ഞെടുപ്പുകളിൽ സാന്നിധ്യം അറിയിക്കും: യൂത്ത് ലീഗ്

text_fields
bookmark_border
ഉത്തരേന്ത്യയിൽ മുസ്ലിം ലീഗ് തെരഞ്ഞെടുപ്പുകളിൽ സാന്നിധ്യം അറിയിക്കും: യൂത്ത് ലീഗ്
cancel

നൂഹ്(ഹരിയാന): വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലിം ലീഗ് പാർട്ടിയുടെ അടയാളപ്പെടുത്തലുകൾ ഉണ്ടാവുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി അശ്‌റഫലി. ആദ്യ ഘട്ടം എന്ന നിലയിൽ തദ്ദേശ തിരഞ്ഞെടുപ്പുകളിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രികരിക്കുകയെന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നൂഹ് ജില്ലയിലെ ഹതീൻ ഡിവിഷനിൽ പാർട്ടി രണ്ടാം സ്ഥാനത്തെത്തിയത് ചൂണ്ടിക്കാട്ടി അശ്റഫലി പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ബുൻയാദ് സംഘടന ശാക്തീകരണ ക്യാമ്പയിൻ ഭാഗമായുള്ള ‘ബസ് മേ റംസാൻ‘ ഹരിയാന നുഹ് ജില്ലയിലെ സിഖ്രാവയിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപി, ബീഹാർ, ഡൽഹി, ഹരിയാന

എന്നിവിടങ്ങളിലെ ന്യൂനപക്ഷ മേഖലകളിൽ ജില്ല, മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റികളുണ്ടാക്കി.

ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ: ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ഹരിയാന സംസ്ഥാന പ്രസിഡണ്ട് അഡ്വ: മൻസൂർ ചൗധരി അധ്യക്ഷത വഹിച്ചു. പൽവാൾ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: ദീപക് ചൗഹാൻ, അഡ്വ: അമിത് എന്നിവർ മുഖ്യാതിഥികളായിരുന്നു. ദേശീയ സെക്രട്ടറി സി.കെ ഷാക്കിർ, ഹരിയാന സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് അസറുദീൻ ചൗധരി, ആബിൽ ഹുസൈൻ ചൗധരി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim Leagueyouth leagueKerala News
News Summary - Muslim League will make its presence known in the elections in North India: Youth League
Next Story