അതിവേഗ നടപടി വേണം, മാന്യമായി പെരുമാറണം; പൊലീസിനോട് ഡി.ജി.പി
text_fieldsതിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും പൊതുജനങ്ങളോട് സേനാംഗങ്ങൾ മാന്യമായി പെരുമാറുന്നെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്.
പൊലീസിനെതിരെ ഹൈകോടതിയിൽനിന്നുൾപ്പെടെ നിരന്തരം വിമർശനമുണ്ടാകുന്ന സാഹചര്യത്തിൽ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡി.ജി.പിയുടെ നിർദേശം. കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകളില്‍ ഡിസംബർ 31നകം കുറ്റപത്രം നല്‍കണം. ഐ.ജിമാർക്ക് ഇതിെൻറ മേല്‍നോട്ട ചുമതലയും നൽകി.
ഗാര്‍ഹിക പീഡന പരാതികളിലും പൊലീസിന് വീഴ്ച സംഭവിക്കുന്നതായും ആക്ഷേപമുണ്ട്. ഇത്തരം സംഭവങ്ങളിൽ ഉടന്‍ കേസെടുക്കണം. പൊലീസുകാരുടെ പെരുമാറ്റം സംബന്ധിച്ചും വ്യാപക പരാതി ഉയരുന്നുണ്ട്. പൊതുജനങ്ങളോട് മാന്യമായി പെരുമാറണം.
പട്ടികജാതി - വർഗ വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും അവരുടെ പരാതികളിൽ എത്രയുംവേഗം നടപടിയെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.