നിർബന്ധിത മതപരിവർത്തനം മാത്രമല്ല, മനുഷ്യക്കടത്തുമുണ്ട് –രേഖ ശർമ
text_fieldsതിരുവനന്തപുരം: പെണ്‍കുട്ടികളെ നിർബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുെന്നന്ന് മാത്രമല്ല, ഇതിെൻറ മറവിൽ മനുഷ്യക്കടത്തും നടക്കുന്നുണ്ടെന്ന് ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ. ഇത്തരത്തിൽ മതപരിവർത്തനം നടന്നതായി സംശയിക്കുന്ന സംഭവങ്ങളിൽ അന്വേഷണമാവശ്യപ്പെട്ട് രേഖ ശർമ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് 11 പരാതികൾ കൈമാറി.
ഇൗ പരാതികളിൽ പലതും ഗൗരവമാണെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മതപരിവർത്തനം നടത്തുന്ന പെൺകുട്ടികളെ മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നു. ഇത് മനുഷ്യക്കടത്തിന് സമാനമാണ്. സമാനമായ ഒേട്ടറെ പരാതികൾ ലഭിച്ചിട്ടുണ്ട്. നമ്മുടെ കുട്ടികളെ തീവ്രവാദ സംഘടനകൾ ഉപയോഗിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. തനിക്ക് പാർലമെൻററി വ്യാേമാഹമൊന്നുമില്ല. നേതാക്കൾ പറയുന്ന കാര്യങ്ങളാണ് സംസ്ഥാന വനിത കമീഷൻ അനുസരിക്കുന്നതെന്നും രേഖ ശർമ കുറ്റപ്പെടുത്തി. പരാതികളിൽ വിശദമായ അന്വേഷണം ഡി.ജി.പി ഉറപ്പുനല്‍കിയെന്നും അവർ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ഹാദിയ പറഞ്ഞിട്ടില്ല.
ഹാദിയ നല്ല രീതിയിൽ തന്നെയാണ് വീട്ടിൽ കഴിയുന്നത്. അവർ വീട്ടുതടങ്കലിലാണെന്ന ആരോപണം ശരിയല്ല. വീട്ടുകാര്‍ ഉപദ്രവിക്കുെന്നന്ന ഹാദിയയുടെ വിഡിയോ കൃത്രിമമായി സൃഷ്ടിച്ചതാകാമെന്നും രേഖ ശര്‍മ പറഞ്ഞു. കേരളത്തിൽ സന്ദർശനം നടത്തിയ ശേഷം നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. െഎ.എസിൽ ചേർക്കപ്പെെട്ടന്ന് പറയപ്പെടുന്ന നിമിഷ ഫാത്തിമയുടെ മാതാവായ ബിന്ദുവുമായും കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച. തെൻറ മകളെക്കുറിച്ചുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി തെളിവുകൾ സഹിതം പരാതിപ്പെട്ടിട്ടും ഒരു നടപടിയും ബന്ധപ്പെട്ടവർ കൈക്കൊണ്ടില്ലെന്ന് ബിന്ദു പരാതിപ്പെട്ടു. താൻ ഇതുവരെ ഒരു പാർട്ടിയുടെയും അംഗത്വം എടുത്തിട്ടില്ലെന്നും ചിലർ അങ്ങനെ പ്രചരിപ്പിക്കുകയാണെന്നും ബിന്ദു കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.