Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​ത്ത​ങ്ങ വി​ധി...

മു​ത്ത​ങ്ങ വി​ധി വി​വേ​ച​ന​പ​രം -സി.​കെ. ജാ​നു

text_fields
bookmark_border
മു​ത്ത​ങ്ങ വി​ധി വി​വേ​ച​ന​പ​രം -സി.​കെ. ജാ​നു
cancel

ക​ൽ​പ​റ്റ: മു​ത്ത​ങ്ങ ഭൂ​സ​മ​ര​ത്തി​നി​ടെ പൊ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഗീ​താ​ന​ന്ദ​ന​ട​ക്കം ത​ട​വു​ശി​ക്ഷ വി​ധി​ച്ച കോ​ട​തി​വി​ധി വി​വേ​ച​ന​പ​ര​മാ​ണെ​ന്ന് മു​ത്ത​ങ്ങ സ​മ​ര​നാ​യി​ക സി.​കെ. ജാ​നു പ്ര​തി​ക​രി​ച്ചു. ആ​ദി​വാ​സി​ക​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി പൊ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നി​ല്ല. ഭ​ര​ണ​കൂ​ടം പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ആ​ദി​വാ​സി​ക​ൾ​ക്ക് നേ​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​പ്പോ​ൾ ഉ​ണ്ടാ​യ പ്ര​തി​ക​ര​ണ​മാ​ണ​ത്. എ​ന്നി​ട്ടും പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​നെ​തി​രെ​ ന​ട​പ​ടി​ക​ളി​ല്ല.

പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ മ​രി​ച്ച ജോ​ഗി എ​ന്ന ആ​ദി​വാ​സി​ക്ക് നീ​തി ല​ഭി​ച്ചി​ട്ടി​ല്ല. ഒ​രു എ​ഫ്.​ഐ.​ആ​ർ ഇ​ട്ടു​വെ​ന്ന​ല്ലാ​തെ അ​ന്വേ​ഷ​ണം പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ല. പൊ​ലീ​സി​ന്റെ ക്രൂ​ര​മാ​യ അ​തി​ക്ര​മ​ങ്ങ​ളും മ​ർ​ദ​ന​വും നേ​രി​ട്ട 15ഓ​ളം ആ​ദി​വാ​സി​ക​ൾ വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​ർ​ക്കൊ​ന്നും ന​യാ​പൈ​സ പോ​ലും ന​ഷ്ട​പ​രി​ഹാ​രം കി​ട്ടി​യി​ട്ടി​ല്ല.

‘സ​മ​രം ന്യാ​യ​മാ​യി​രു​ന്നു​​വെ​ന്ന് കോ​ട​തി​യും പ​റ​ഞ്ഞു’

മു​ത്ത​ങ്ങ ഭൂ​സ​മ​രം ഉ​ണ്ടാ​യ​ത് ആ​ദി​വാ​സി​ക​ളു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണെ​ന്ന് കോ​ട​തി പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നാ​യ അ​ഡ്വ. ടി.​എം. റ​ഷീ​ദ് പ്ര​തി​ക​രി​ച്ചു. എ​ല്ലാ പ്ര​തി​ക​ളെ​യും വെ​റു​തെ വി​ടു​ക​യാ​ണ് കോ​ട​തി ചെ​യ്ത​ത്. ഒ​രു പ്ര​തി​ക്കെ​തി​രെ മാ​ത്ര​മാ​ണ് കു​റ്റം തെ​ളി​ഞ്ഞ​ത്. മ​റ്റൊ​രു കേ​സി​ൽ അ​ഞ്ചു​വ​ർ​ഷം മാ​ത്ര​മാ​ണ് ത​ട​വ്.

കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് നീ​തി കി​ട്ട​ണം -ഗീ​താ​ന​ന്ദ​ൻ

ക​ൽ​പ​റ്റ: മു​ത്ത​ങ്ങ ഭൂ​സ​മ​ര​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട പൊ​ലീ​സു​കാ​ര​നും ആ​ദി​വാ​സി​യാ​യ ജോ​ഗി​ക്കും നീ​തി കി​ട്ട​ണ​മെ​ന്ന് കോ​ട​തി വെ​റു​തെ​വി​ട്ട എം. ​ഗീ​താ​ന​ന്ദ​ൻ പ്ര​തി​ക​രി​ച്ചു. പൊ​ലീ​സ് വെ​ടി​വെ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള പൊ​ലീ​സ് ത​ന്നെ എ​ടു​ത്ത വി​ഡി​യോ​ക​ളും ചാ​ന​ൽ വി​ഡി​യോ​ക​ളു​മ​ട​ക്കം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല. വി​നോ​ദി​ന്റെ മ​ര​ണം ത​ല​ക്കേ​റ്റ ഗു​രു​ത​ര​പ​രി​ക്ക് മൂ​ല​മാ​ണ്. ഇ​ത് വെ​ട്ടു​ക​ത്തി പോ​ലു​ള്ള ആ​യു​ധം​കൊ​ണ്ട് ഉ​ണ്ടാ​യ​ത​ല്ല. വി​നോ​ദി​ന്റെ മ​ര​ണ​ത്തി​ന് കാ​ര​ണം എ​ന്താ​ണെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ധി​പ്പ​ക​ർ​പ്പ് കി​ട്ടി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി -​പ്രോ​സി​ക്യൂ​ട്ട​ർ

ക​ൽ​പ​റ്റ: മു​ത്ത​ങ്ങ വി​ധി​പ്ര​സ്താ​വ​ത്തി​ന്റെ പ​ക​ർ​പ്പ് കി​ട്ടി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി.​ബി.​ഐ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ജോ​ബി ജോ​സ​ഫ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഒ​രു വ​ർ​ഷം കൊ​ണ്ട് ത​ന്നെ കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യ​താ​ണ്. ആ​ദി​വാ​സി​ക​ളാ​യ പ്ര​തി​ക​ളെ ഒ​രു​മി​ച്ച് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള പ്ര​തി​സ​ന്ധി​ക​ൾ മൂ​ല​മാ​ണ് കേ​സ് ന​ട​പ​ടി​ക​ൾ വൈ​കി​യ​ത്. വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി പ്ര​​ത്യേ​കം താ​ൽ​പ​ര്യ​മെ​ടു​ത്താ​ണ് വി​ചാ​ര​ണ​യ​ട​ക്കം പൂ​ർ​ത്തി​യാ​ക്കി വി​ധി പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CK Janum geethanandanVERDICTMuthanga caseWayanad
News Summary - Muthanga Case Verdict is Discriminatory: CK Janu; Geethanandan Demands Justice for Victims
Next Story