മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി, വിചാരണ നിർത്തിവെക്കണമെന്ന ഹരജി കോടതി തള്ളി
text_fieldsകൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട സാമ്പത്തിക വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി. കേസിന്റെ വിചാരണ നിർത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സെപ്റ്റംബർ ഏഴിന് കോടതി വായിച്ചുകേൾപ്പിക്കും.
കേസിൽ റോജി അഗസ്റ്റിൻ ഒന്നാം പ്രതിയും ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയുമാണ്. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജികൾ നേരത്തെ ഹൈകോടതിയും തള്ളിയിരുന്നു. ഹൈകോടതി ഉത്തരവിന് പിന്നാലെയാണ് വിചാരണക്കോടതിയുടെ ഭാഗത്തുനിന്നും പ്രതികൾക്ക് സമാനമായ തിരിച്ചടിയുണ്ടാകുന്നത്.
തടിക്കച്ചവടവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക വഞ്ചന നടത്തിയെന്ന പരാതിയിലാണ് എറണാകുളം അമ്പലമേട് പൊലീസ് അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വിചാരണ നിർത്തിവെക്കാനുള്ള പ്രതികളുടെ നീക്കം കോടതി തള്ളിയ സാഹചര്യത്തിൽ, കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന സെപ്റ്റംബർ ഏഴിലെ കോടതി നടപടികൾ കേസിൽ നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

