മുഖ്യമന്ത്രിയുടെ മകൾക്കെതിരെയായ എസ്.എഫ്.ഐ.ഒ റിപ്പോർട്ടിൽ ഉത്കണ്ഠയില്ല -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾക്കെതിരെയായ എസ്.എഫ്.ഐ.ഒ അന്വേഷണ റിപ്പോർട്ടിൽ സി.പി.എമ്മിന് ഉത്കണ്ഠയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കമ്പനിയെ സംബന്ധിച്ച കാര്യം കമ്പനി ചർച്ച ചെയ്ത് തീരുമാനിക്കും. ഈ വിഷയം മുൻനിർത്തി പാർട്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിക്കാൻ ശ്രമിച്ചതിനെ പാർട്ടി പ്രതിരോധിച്ചിട്ടുണ്ട്. സമാന നീക്കം വീണ്ടുമുണ്ടായാൽ ഇനിയും പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മന്ത്രിസഭ പുനഃസംഘടന പരിഗണനയിലില്ലെന്ന് ഗോവിന്ദൻ വ്യക്തമാക്കി.
എൻ.സി.പിയിലെ മന്ത്രിമാറ്റം അവരുടെ വിഷയമാണ്. തീരുമാനമെടുക്കേണ്ടത് എൻ.സി.പിയാണ്. മന്ത്രിയെ മാറ്റണോ ഉൾക്കൊള്ളണോ എന്നത് സി.പി.എമ്മിന്റെ വിഷയമല്ല. എ.കെ. ശശീന്ദ്രനെ സി.പി.എം സംരക്ഷിക്കുന്നുവെന്ന പരാതിയൊന്നും പാർട്ടിക്ക് മുന്നിലില്ല. -ഗോവിന്ദൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.