Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അയാൾ പാർട്ടിയിൽ ഉണ്ടെങ്കിലല്ലേ പാർട്ടി വിടാൻ പറ്റുള്ളൂ’ -വിനയകുമാർ സിപിഎം വിട്ടതിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ

text_fields
bookmark_border
https://www.madhyamam.com/tags/mv-govindan
cancel
camera_alt

എം.വി ഗോവിന്ദൻ, എസ്.ആർ. വിനയകുമാർ

തിരുവനന്തപുരം: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരന്‍ എസ്.ആർ. വിനയകുമാർ പാർട്ടി വിട്ടതിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

‘‘അയാൾ പാർട്ടിയിൽ ഉണ്ടെങ്കിലല്ലേ പാർട്ടി വിടാൻ പറ്റുള്ളൂ. അയാൾ അടുത്തൊന്നും പാർട്ടിയിൽ ഉണ്ടായിരുന്നില്ല. ഒരു ബ്രാഞ്ചിലും ഉണ്ടായിരുന്നില്ല. പാർട്ടിയുമായുള്ള ബന്ധം അദ്ദേഹം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.

കോടിയേരിക്ക് ഉചിതമായ യാത്രയയപ്പ് നൽകിയെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. പാർട്ടി മെമ്പർഷിപ്പ് ഇല്ലായിരുന്നു എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ പാർട്ടി മെമ്പർഷിപ്പ് എങ്ങനെയാണ് പോവുന്നതെന്നും’’ -ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

മുഹമ്മദ് റിയാസിനെതിരെയുള്ള ഇ.ഡി നീക്കത്തിൽ ഒരു ഉത്കണ്ഠയും പാർട്ടിക്കില്ല. കള്ളക്കേസാണിത്. ശുദ്ധ അസംബന്ധമാണ് എഴുന്നള്ളിച്ചിരിക്കുന്നത്. കേസിനെ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്യും. കേസിനെ ഫലപ്രദമായി നേരിടാൻ തന്നെയാണ് തീരുമാനമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

മുസ്‌ലിം ലീഗ് വർഗീയ നിലപാട് സ്വീകരിച്ചു പോകുന്ന അവസ്ഥയിലാണുള്ളതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. മുസ്‌ലിം വർഗീയവാദമായാലും ഹിന്ദു വർഗീയവാദമായാലും അതിനോടെല്ലാം ചേർന്നു പോകുന്ന നിലപാടാണ് മുസ്‌ലിം ലീഗിന്.

ആരുമായും മുന്നണി ഉണ്ടാക്കാൻ ലീഗിന് ഒരു പ്രയാസവുമില്ല. ഭരണവും അധികാരവും മാത്രമാണ് അവർക്കു മുന്നിലുള്ളതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന താൻ പാർട്ടി വിട്ടെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം അദ്ദേഹം ഉന്നയിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് ആശയങ്ങൾ നഷ്ടപ്പെട്ട് പാർട്ടി വ്യക്തികേന്ദ്രീകൃതമായി മാറിയെന്നായിരുന്നു ആരോപണം. പിണറായി വിജയനും എം.വി. ഗോവിന്ദനും മാറാതെ പാർട്ടിക്ക് രക്ഷയില്ലെന്നും തുറന്നടിച്ചു.

പാർട്ടി നേതൃത്വത്തിന് സ്തുതി പാടുന്നവർക്ക് മാത്രമാണ് പരിഗണന ലഭിക്കുന്നതെന്നും കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തോട് പാർട്ടി അവഗണന കാണിക്കുന്നതായും വിവാദങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇരട്ടത്താപ്പുണ്ടെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

തലശ്ശേരി മുൻ എം.എൽ.എ എം.വി. രാജഗോപാലൻ മാസ്റ്ററുടെ മകനാണ് വിനയകുമാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story