‘രാജ്ഭവനിലെ പരിപാടികളെല്ലാം നടത്തുന്നത് ആർ.എസ്.എസുകാരല്ലേ’ -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: രാജ്ഭവനിലെ പരിപാടിയിൽ ആർ.എസ്.എസ് നേതാവിനെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് സർക്കാർ എന്ത് വിയോജിപ്പാണ് രാജ്ഭവനെ അറിയിക്കേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം രാജ്ഭവന്റെ പരിപാടികളെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത് ആർ.എസ്.എസുകാരല്ലേയെന്നും എപ്പോഴാണ് അതിൽനിന്ന് വ്യത്യസ്തമായ പരിപാടി അവിടെ നടന്നിട്ടുള്ളതെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ ചോദിച്ചു. ഒരു സോഷ്യലിസ്റ്റുകാരനെയും കമ്യൂണിസ്റ്റുകാരനെയും പ്രഭാഷണം നടത്താൻ രാജ്ഭവൻ വിളിച്ചിട്ടില്ല. ഇപ്പോൾ അവിടെ വന്നുകൊണ്ടിരിക്കുന്ന ആളുകളെക്കുറിച്ചും സി.പി.എമ്മിന് തർക്കമില്ല.
വർഗീയവത്കരിക്കലാണ് സംഘ്പരിവാറിന്റെ ഏറ്റവും പ്രധാന അജണ്ട. അതിന്റെ ഭാഗമായി രാഷ്ട്രപതി ഭവനും ഇന്ത്യയുടെ വിവിധ മേഖലകളും ഉപയോഗിക്കാനാണ് അവർ ശ്രമിക്കുന്നത്.ആ വിമർശനം എല്ലാ കാലത്തും സി.പി.എം ഉന്നയിച്ചിട്ടുണ്ട്. രാജ്ഭവനിൽ ആർ.എസ്.എസ് നേതാവ് വന്നതിനെ കുറിച്ച് പറയുമ്പോൾ ഇപ്പോൾ അവിടെയുള്ളത് ആരാണെന്ന് കൂടി മനസ്സിലാക്കണം. അത് എല്ലാവർക്കും അറിയുന്നതുമാണ്. രാജ്ഭവനിൽ ‘ഇന്നയാൾ വന്നു, ഇന്നയാൾ പോയി’ എന്ന് പറയുന്നതിൽ വലിയ കാര്യമൊന്നുമില്ല. മുൻ ഗവർണറെ ഉപയോഗിച്ച് കേന്ദ്രം നടത്തിയത് കാവിവത്കരണമാണ്. കാവിവത്കരണത്തിനുള്ള കേന്ദ്രമായാണ് രാജ്ഭവൻ പ്രവർത്തിച്ചതെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.