‘ഹിയറിങ് റെക്കോഡ് ചെയ്യണം, ലൈവ് സ്ട്രീമിങ് വേണം’; ചീഫ് സെക്രട്ടറിക്ക് പ്രശാന്തിന്റെ കത്ത്
text_fieldsഎൻ. പ്രശാന്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വിളിച്ച ഹിയറിങ്ങിന് പിന്നാലെ വിചിത്ര ആവശ്യങ്ങളുമായി ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത്. ഹിയറിങ് റെക്കോഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നുമാണ് പ്രശാന്തിന്റെ ആവശ്യം.
ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ പ്രശാന്ത് ഇപ്പോൾ സസ്പെൻഷനിലാണ്. ഈമാസം 16ന് വൈകീട്ട് 4.30ന് ഹിയറിങ്ങിന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി എൻ. പ്രശാന്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹിയറിങ്ങിന്റെ ഓഡിയോയും വിഡിയോയും റെക്കോഡ് ചെയ്യണം, തത്സമയ സ്ട്രീമിങ് വേണം എന്നീ ആവശ്യങ്ങൾ അസാധാരണമാണ്. ഈ ആവശ്യങ്ങളുന്നയിച്ച് ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് കത്തയച്ചു.
പൊതുതാല്പര്യം പരിഗണിച്ചാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ് പ്രശാന്ത് പറയുന്നത്. തന്നെ കേള്‍ക്കാൻ ചീഫ് സെക്രട്ടറി തയാറാകണമെന്നാവശ്യപ്പെട്ട് പ്രശാന്ത് നേരത്തെ കത്ത് നൽകിയിരുന്നു. കാരണംകാണിക്കൽ നോട്ടിസിന് മറുപടിയായി പ്രശാന്ത് നിരവധി കത്തുകൾ ചീഫ് സെക്രട്ടറിക്ക് നൽകിയിരുന്നു. എന്നാൽ സർക്കാർ തലത്തിൽ മറുപടി ഉണ്ടായിരുന്നില്ല.
കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്പെന്‍ഷനിലായത്. ജി. ഗോപാലകൃഷ്ണന്, എ. ജയതിലക് തുടങ്ങിയ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുമായി നേര്‍ക്കുനേര്‍ പോരിലായിരുന്നു പ്രശാന്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.