Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാഗമ്പടം പഴയ മേൽപാലം...

നാഗമ്പടം പഴയ മേൽപാലം പൊളിക്കൽ; റെയിൽവേ വിശദ റിപ്പോർട്ട്​ കൈമാറി

text_fields
bookmark_border
nagambadam-old-bridge
cancel
കോട്ടയം: നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലം നിയന്ത്രിത സ്​ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം പാളിയ സംഭവത്തിൽ ഡിവിഷ നൽ റെയിൽവേ അധികൃതർ ദക്ഷിണ മേഖല ജനറൽ മാനേജർക്ക്​ റിപ്പോർട്ട്​ കൈമാറി. ശ്രമം പരാജയപ്പെടാനുള്ള കാരണങ്ങളടക്കം വി ശദീകരിച്ചാണ്​ റിപ്പോർട്ട്​ നൽകിയതെന്നാണ്​ സൂചന. ഏതാനും കുഴികളിലെ സ്‌ഫോടകവസ്തുക്കൾ പൊട്ടിയെങ്കിലും നിലവിൽ പാലത്തിന്​ തകരാറില്ലെന്നും റിപ്പോർട്ടിലുണ്ട്​.

നിയന്ത്രിത സ്‌ഫോടനത്തിനായി നിശ്ചയിച്ച ഒമ്പതുമണിക്കൂ ർ ട്രെയിൻ ഗതാഗത നിയന്ത്രണം നീണ്ടുപോയത്​ അടക്കം കാരണങ്ങളാൽ റെയിൽവേക്കുണ്ടായ നഷ്​ടപരിഹാരം ഉൾപ്പെടെ കാര്യങ്ങ ൾ തീരുമാനിക്കുക ഈ റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിലായിരിക്കും. പാലം പൊളിക്കാൻ കരാർ ഏറ്റെടുത്തത് പുതിയ പാലം നിർ മിച്ച അതേ കമ്പനിയായിരുന്നു. ഇവരാണ്​ റെയിൽവേയുടെ അനുമതിയോടെ തിരുപ്പൂർ ആസ്ഥാനമായ കമ്പനിക്ക്​ ഉപകരാർ നൽകിയത്. ന ഷ്​ടപരിഹാരം സംബന്ധിച്ച കാര്യങ്ങളിൽ കരാറിൽ വ്യവസ്ഥയില്ലാത്തതിനാൽ തുടർനടപടികൾ എന്താകുമെന്ന കാര്യത്തിൽ ആശങ്ക യുമുണ്ട്​.

അതേസമയം, പാലം തകർക്കൽ പരാജയപ്പെട്ട സാഹചര്യത്തിൽ സ്ഥലത്ത്​ ഉന്നതതല സംഘം പരിശോധനക്കെത്താനുള്ള സാധ്യത കുറവാണ്​. ഇത്തരം നടപടിക്ക്​​ മേൽനോട്ടം വഹിക്കേണ്ട ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറുടെ സാന്നിധ്യത്തിൽ ശനിയാഴ്​ച നടപടി പൂർത്തിയാക്കിയതാണ്​​ ഇതിനുകാരണം. എന്നാൽ, പുതിയ മാർഗത്തിൽ പാലം തള്ളിമാറ്റുന്നതിന്​ മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും. ഇതിനുശേഷമായിരിക്കും ക്രെയി​​െൻറ സഹായത്തോടെ പാലം തള്ളിമാറ്റിശേഷം ​െപാട്ടിച്ചുനീക്കുന്ന ദിവസവും സമയവും തീരുമാനിക്കുക.

നിലവിലെ പാലം ഏതാനും മീറ്ററുകൾ ഉയർത്തിയശേഷം ക്രെയിനും സ്​റ്റീൽ ഗർഡറുകളും ഉപയോഗിച്ച്​ സ്‌റ്റേഡിയം ഭാഗത്തേക്ക്​ തള്ളിനീക്കും. പിന്നീട്, സ്‌റ്റേഡിയത്തിനും റെയിൽപാളത്തിനും ഇടയിലുള്ള ഭാഗത്ത് ജാക്കി ഉപയോഗിച്ച് ഇറക്കി​െവച്ച ശേഷം ഘട്ടംഘട്ടമായി പൊട്ടിച്ചുനീക്കാനാണ്​ ഇപ്പോഴത്തെ തീരുമാനം. അതുവരെ ട്രെയിനിന്​ വേഗനിയന്ത്രണം 20 കിലോമീറ്ററായി നിജപ്പെടുത്തിയിടുണ്ട്​. ഈ മാസം 27ന്​ രണ്ടുതവണയായി നടത്തിയ നിയന്ത്രിത സ്‌ഫോടനത്തിലും പാലം തകർക്കാൻ കഴിയാതെ വന്നതോടെയാണ്​ പുതിയ രീതി അവലംബിക്കുന്നത്.

നാഗമ്പടം പാലം: സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂർ നിരീക്ഷണം
കോട്ടയം: നാഗമ്പടം പഴയ റെയിൽവേ മേൽപാലത്തി​​െൻറ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തി. ട്രെയിനുകൾ എത്തു​േമ്പാൾ വേഗംകുറച്ചുപോകാൻ സിഗ‌്നൽ നൽകാനും ട്രാക്ക‌് മെയിൻററായിട്ടാണ്​ റെയിൽവേ ആളെ നിയോഗിച്ചിട്ടുള്ളത്​.

സുരക്ഷയുടെ ഭാഗമായി 20 കിലോമീറ്റർ വേഗത്തിൽ മാത്രമേ ട്രെയിൻ കടന്നുപോകാവൂവെന്ന നിർദേശമുണ്ട്​. രാവിലെയും വൈകീട്ടുമായി രണ്ടുപേരെയാണ്​ ഡ്യൂട്ടിക്ക്​ നിയോഗിച്ചിട്ടുള്ളത്​. രാവിലെ 7.30ന‌് തുടങ്ങുന്ന ഡ്യൂട്ടിക്ക‌് കയറുന്നത‌് തമിഴ്​നാട്​ തിരുച്ചിറപ്പള്ളി സ്വദേശി രുദ്രാലക്ഷ്​മിയാണ്​. രാത്രി ഡ്യൂട്ടിക്ക‌് പുരുഷനെയാണ്​ നിയോഗിച്ചിട്ടുള്ളത്​. ഇവർ നൽകുന്ന സിഗ‌്നൽ അനുസരിച്ചാവും ട്രെയിൻ കടന്നുപോവുക. പഴയ റെയിൽവേ മേൽപാലത്തി​​െൻറ ട്രാക്കി​​െൻറ ഭാഗത്ത‌ാണ‌് നിരീക്ഷണം.

നിയന്ത്രിത സ‌്ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം പാളിയെങ്കിലും പാലത്തി​​െൻറ ഇരുവശങ്ങളിലും ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇത‌് പാലത്തിന‌് ബലക്ഷയം വരുത്തിയില്ലെന്നാണ‌് വിലയിരുത്തൽ. എന്നാൽ, പൊളിച്ചുനീക്കുന്നതുവരെ നിരീക്ഷണം നടത്തുന്നതി​​െൻറ ഭാഗമായാണ്​ നടപടി. ​വടക്കോട്ടുള്ള ട്രെയിൻ സ‌്റ്റേഷനിൽനിന്ന‌് വിടും മുമ്പും വടക്കുനിന്നുള്ള വരുന്ന ട്രെയിൻ സ‌്റ്റേഷനിലേക്ക‌് കയറും മുമ്പും ട്രാക്ക‌് മെയിൻറനർ പാത പരിശോധിക്കും. തുടർന്ന‌് ഇവർ പച്ചക്കൊടി കാട്ടിയാൽ മാത്രമേ ട്രെയിൻ കടന്നുപോകൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNagampadamoverbridge demolition
News Summary - Nagampadam overbridge demolition- kerala news
Next Story