Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഞ്ചിയമ്മയുടെ ഭൂമി:...

നഞ്ചിയമ്മയുടെ ഭൂമി: വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്ന് വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്; മാധ്യമത്തിനെതിരെ നൽകിയ കേസിന് തിരിച്ചടി

text_fields
bookmark_border
nanjamma
cancel

തൃശൂർ: അട്ടപ്പാടിയിലെ ഗായിക നഞ്ചിയമ്മയുടെ കുടുബ ഭൂമി കെ.വി മാത്യു വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്ന് വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്. ഒറ്റപ്പാലം സബ് കലക്ടർ ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോർട്ട് നൽകിയത്. കെ.വി. മാത്യു ഒറ്റപ്പാലം കോടതി വഴിയാണ് 1.40 ഏക്കർ ഭൂമി സ്വന്തമാക്കിയതെന്ന് നിയമസഭയിൽ മന്ത്രി കെ. രാജൻ വെളിപ്പെടുത്തിയിരുന്നു.

കെ.വി. മാത്യുവിന് ഭൂമി നൽകിയത് മാരിമുത്തു ആണ്. അഗളി വില്ലേജിലെ രേഖകൾ പ്രകാരം ടി.എൽ.എകേസിൽ ഉൾപ്പെട്ട (297/87) ഭൂമിയിൽ മാരിമുത്തുവിന് അവകാശം ഉണ്ടായിരുന്നില്ല. വില്ലേജിൽനിന്ന് മാരിമുത്തുവിന്റെ പേരിൽ നികുതിയടച്ചതിന്റേയോ കൈവശാവകാശ സർട്ടിഫിക്കറ്റോ നൽകിയിട്ടില്ല. മാധ്യമം ഓൺലൈനിലൂടെയാണ് മാരി മുത്തു ഇക്കാര്യം ആദ്യം തുറന്നു പറഞ്ഞത്.

മാധ്യമം വർത്ത അഗളി വില്ലേജ് ഓഫീസറും അംഗികരിച്ചു. ഇക്കാര്യം റിപ്പോർട്ടായി സബ് കളക്ടർക്ക് സമർപ്പിച്ചു. കെ. വി. മാത്യുമാണ് 50 സെന്റ് ഭൂമി നിരപ്പത്ത് ജോസഫ് കുര്യന് വിൽപ്പന നടത്തിയത്. ജോസഫ് കുര്യൻ ഈ 50 സെന്റിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് എല്ലാവകുപ്പുകളിൽനിന്നും അനുമതി വാങ്ങിയിരുന്നു. നഞ്ചിയമ്മയുടെ ഭൂമിയിൽ പെട്രോൾ പമ്പ് തുടങ്ങാൻ കാടുവെട്ടുമ്പോഴാണ് മാധ്യമം ഓൺലൈൻ ഭൂമി അന്യാധീനപ്പെട്ട വിവരം പുറത്തുകൊണ്ടുവന്നത്. ജോസഫ് കുര്യന് ഭൂമിയിന്മേൽ അവകാശമില്ലെന്ന് വാർത്ത നൽകിയതിന്റെ പേരിലാണ് മാധ്യമം ഓൺലൈനിതിരെ എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ കേസ് നൽകിയത്. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടോടെ ഈ കേസിൽ വീണ്ടും വഴിത്തിരിവായി.

അഗളി വില്ലേജിലെ 1167/1, 1167/ 6 എന്നീ സർവേ നമ്പരുകളിലെ നാലേക്കർ ഭൂമി ആദിവാസിയായ നാഗൻ ( നഞ്ചിയമ്മയുടെ ഭത്തൃ പിതാവ്) കന്തസാമി ബോയന് 1962 ൽ വിൽപ്പന നടത്തി എന്നതാണ് ഈ ഭൂമി സംബന്ധിച്ച ആദ്യ രേഖ. 1975ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണ നിയമപ്രകാരം ഈ ഭൂമി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഗൻ ഒറ്റപ്പാലം ആർ.ഡി ഒക്ക് പരാതി നൽകി. കേസിൽ നാഗമൂപ്പന് അനുകൂലമായി ഒറ്റപ്പാലം ആർ. ഡി.ഒ ഉത്തരവായി.

എന്നാൽ, നിയമം നടപ്പിലായില്ല. 1999ൽ നിയമസഭ പട്ടികവർഗ കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമം പാസാക്കി. തുടർന്ന് കന്തസാമിയുടെ അവകാശികൾക്ക് അനുകൂലമായ ഉത്തരവ് ഉണ്ടായി. ഈ ഭൂമിയിൽ ടി.എൽ.എ കേസ് നിലനിൽക്കുമ്പോൾ തന്നെ കന്തസാമി ബോയനിൽനിന്ന് 2.11 ഏക്കർ ഭൂമി താലൂക്ക് ലാൻഡ് ബോർഡ് മിച്ചഭൂമിയായി ഏറ്റെടുത്തു. ബാക്കിയുള്ള 1.40 ഏക്കർ ഭൂമി കന്തസാമി ബോയെൻറ അവകാശികൾക്ക് നിലനിർത്താമെന്നും അവകാശികൾനിന്ന് നികുതി സ്വീകരിക്കാമെന്നും കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 2020ൽ ഉത്തരവായി..

ഈ ഉത്തരവിനെതിരെ പാലക്കാട് കലക്ടർ മുമ്പാകെ നാഗന്റെ അവകാശികളായ നഞ്ചിയമ്മ അടക്കമുള്ളവർ അപ്പീൽ നൽകി. അതോടെ 2020 ഫെബ്രുവരി 28ന് ഒറ്റപ്പാലം സബ് കലക്ടറുടെ ഉത്തരവ് കലക്ടർ റദ്ദാക്കി. ടി.എൽ.എ കേസ് പുനപരിശോധിക്കാൻ ഉത്തരവാകുകയും ചെയ്തു. പാലക്കാട് കളക്ടറുടെ ഉത്തരവിനെതിരെ കേസിലെ എതിർകക്ഷികൾ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. കലക്ടറുടെ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു.

ഈ ടി.എൽ.എ കേസ് നിൽക്കുമ്പോൾ തന്നെ മറ്റൊരു അട്ടിമറി നടന്നത്. മാരിമുത്തുവിെൻറ പേരിൽ 1.40 ഏക്കർ ഭൂമിക്ക് വ്യാജ നികുതി രസീത് ഹാജരാക്കി കെ.വി മാത്യു കോടതി ഉത്തരവാങ്ങി. നഞ്ചിയമ്മയ അറിയതാതെ മാരിമുത്തുവിൽ നിന്ന് ഭൂമി വിലക്ക് വാങ്ങിയതായി കെ.വി മാത്യു ആധാരം ഉണ്ടാക്കി. അതിൽ 50 സെന്റ് ഭൂമി നിരപ്പത്ത് ജോസഫ് കുര്യന് വിറ്റു.

കന്തസാമി ബോയൻ അട്ടപ്പാടിയിലെ ജന്മി ആയതിനാൽ അദ്ദേഹത്തിൽനിന്ന് ഭൂമി ഏറ്റെടുത്തതിനാൽ ഭൂമിക്ക് മേൽ അവകാശവാദം ഉന്നയിക്കാൻ കഴിയില്ല എന്നാണ് നഞ്ചമ്മയുടെ അഡ്വക്കേറ്റ് പറയുന്നത് . നഞ്ചിയമ്മയുടെ കുടുംബഭൂമിയായ മൂന്നേകാർ ഇപ്പോഴും സർക്കാരിന്റെ കൈവശമുണ്ട്. അത് ലാൻഡ് ബോർഡ് മിച്ചഭൂമിയായി ഏറ്റെടുത്തതാണ് . നിവാസിയുടെ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാൻ കഴിയില്ല . അതിനാൽ മുഴുവൻ ഭൂമിയും നഞ്ചിയമ്മയ്ക്ക് വിട്ടുകൊടുക്കണം എന്ന് അഡ്വക്കേറ്റ് ദിനേശ് മാധ്യമം ഓൺലൈൻ നോട് പറഞ്ഞു

കന്തസാമി ബോയൻ അട്ടപ്പാടിയിലെ അറിയപ്പെടുന്ന ജന്മിയായിരുന്നു. അഗളിയിലെ നാമമാത്ര കർഷകനായിരുന്നില്ല. കന്തസാമിയിൽനിന്ന് മിച്ചഭൂമി ഏറ്റെടുത്തിട്ടുണ്ട്. അതിനാൽ 1999ലെ നിയമപ്രകാരവും കന്തസ്വാമി അവകാശികൾക്ക് ഈ ഭൂമി അനുവദിക്കുന്നതിൽ നിയമ തടസമുണ്ടെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NanjammaAttapadi Land Mafia
News Summary - Nanjiamma's land: Village officer's report says it was stolen by forging documents
Next Story