Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്കിന് പിന്നാലെ ഓടി കരടി; പത്ര ഏജന്റ് രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsbookmark_border
പാലക്കാട്: പത്ര ഏജന്റിനെ കരടി ഓടിച്ചു. നെന്മാറ ചേരുംകാട് ഭാഗത്ത് പുലർച്ചെ 4.30 നാണ് സംഭവം നടന്നത്. മുടപ്പലൂർ അഴിക്കുളങ്ങര ഏജന്റ് അയർപള്ളം സ്വദേശി കലാധരനാണ് കരടിയുടെ മുന്നിൽപ്പെട്ടത്. അളുവശ്ശേരി നെല്ലിച്ചോട് കനാൽ റോഡിലൂടെ നെന്മാറയിലേക്ക് പത്രമെടുക്കാൻ പോകുകയായിരുന്ന കലാധരനെ ചേരുംകാട് ഭാഗത്ത് വെച്ച് കരടി പിന്തുടരുകയായിരുന്നു.
ഏകദേശം 100 മീറ്റർ കരടി ബൈക്കിന് പിന്നാലെ ഓടിയശേഷം പിന്നീട് തിരികെ പോകുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇതുവഴി എത്തിയ ഓട്ടോറിക്ഷ ഡ്രൈവറോട് പ്രദേശത്ത് കരടിയുള്ളതായി കലാധരൻ മുന്നറിയിപ്പ് നൽകി. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരും പിന്നീട് കരടിയെ കണ്ടതായി പറയുന്നു. കഴിഞ്ഞ ദിവസം വിത്തനശ്ശേരി ഭാഗത്തും കരടിയെ കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

