ദേശീയ പണിമുടക്ക്: കെ.യു.ഡബ്ല്യു.ജെ -കെ.എൻ.ഇ.എഫ് ഐക്യദാർഢ്യ സദസ്സ് 17ന്
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിയമനിർമാണങ്ങൾക്കും നയങ്ങൾക്കുമെതിരെ വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ മേയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കിന് മാധ്യമപ്രവർത്തകരുടെയും മാധ്യമ ജീവനക്കാരുടെയും പിന്തുണ.
പണിമുടക്കിന് അനുഭാവം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യൂനിയനും കേരള ന്യൂസ്പേപ്പർ എംേപ്ലായീസ് ഫെഡറേഷനും സംയുക്തമായി മേയ് 17ന് തിരുവനന്തപുരത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കും.
പ്രമുഖ ട്രേഡ് യൂനിയൻ നേതാക്കൾ പങ്കെടുക്കും. തൊഴിൽ സുരക്ഷയും സംഘടന സ്വാതന്ത്ര്യം അടക്കം അടിസ്ഥാന അവകാശങ്ങളും നിഷേധിക്കുന്ന ലേബർ കോഡുകൾ എല്ലാ വിഭാഗം തൊഴിലാളികളും ഒറ്റക്കെട്ടായി ചെറുത്തുനിൽപ്പിന് സജ്ജരാവേണ്ട സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് കെ.പി. റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കെ.എൻ.ഇ.എഫ് പ്രസിഡന്റ് വി.എസ്. ജോൺസൺ, ജനറൽ സെക്രട്ടറി ജയ്സൺ മാത്യു എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.